34 വർഷങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ മിനി സ്‌ക്രീനിലേക്ക്

സിനിമ സംഗീതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച എ ആർ റഹ്മാൻ ടിവി സീരിയലിനും സംഗീതം നിർവ്വഹിക്കുന്നു. ബോളിവുഡ് സംവിധായകൻ അശുതോഷ് ഗോവാരിക്കർ നിർമ്മിക്കുന്ന എവറസ്റ്റ് എന്ന ടിവി സീരിയേലിനു വേണ്ടിയാണ് നീണ്ട 34 വർഷങ്ങൾക്ക് ശേഷം റഹ്മാൻ മിനി സ്ക്രീനിലേയ്ക്ക് മടങ്ങി എത്തുന്നത്.
 | 

34 വർഷങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ മിനി സ്‌ക്രീനിലേക്ക്

സിനിമ സംഗീതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച എ ആർ റഹ്മാൻ ടിവി സീരിയലിനും സംഗീതം നിർവ്വഹിക്കുന്നു. ബോളിവുഡ് സംവിധായകൻ അശുതോഷ് ഗോവാരിക്കർ നിർമ്മിക്കുന്ന എവറസ്റ്റ് എന്ന ടിവി സീരിയേലിനു വേണ്ടിയാണ് നീണ്ട 34 വർഷങ്ങൾക്ക് ശേഷം റഹ്മാൻ മിനി സ്‌ക്രീനിലേയ്ക്ക് മടങ്ങി എത്തുന്നത്.

1980-ൽ ദൂരദർശന്റെ വണ്ടർ ബലൂൺ എന്ന ടിവി ഷോയിലൂടെയായിരുന്നു റഹ്മാൻ ആദ്യമായി തന്റെ സംഗീത ജീവിതം ആരംഭിച്ചത്. സീരിയലിന്റെ ടൈറ്റിൽ സംഗീതം മാത്രമാണ് റഹ്മാൻ നിർവ്വഹിക്കുന്നത്, എപ്പിസോഡുകൾക്ക് സംഗീതം നൽകുന്നത് റഹ്മാന്റെ സ്‌കൂൾ ഓഫ് മ്യൂസിക്കിൽ നിന്നുള്ള വിദ്യാർഥികളായിരിക്കും. സ്വന്തം അച്ഛന്റെ സ്‌നേഹം പിടിച്ചുപറ്റാൻ എവറസ്റ്റ് കീഴടക്കാൻ തയാറാകുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് എവറസ്റ്റിൽ പറയുന്നത്.

അശുതോഷ് ഗോവാരികറിന്റെ ആദ്യത്തെ മിനി സ്‌ക്രീൻ സംരംഭമാണ് എവറസ്റ്റ്. സർക്കസ്, സിഐഡി എന്നീ ജനപ്രിയ സീരിയലുകളിൽ അഭിനയിച്ചുകൊണ്ട് കരിയർ ആരംഭിച്ച ഗോവാരിക്കർ, പെഹലാ നഷ, ബാസി എന്നീ സിനിമകൾക്ക് ശേഷമാണ് ഓസ്‌കാർ നോമിനേഷൻ അടക്കം നിരവധി ദേശീയ,അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ച ലഗാൻ എന്ന സിനിമ സംവിധാനം ചെയ്യുന്നത്. ലഗാനിനു ശേഷം ഏറെ ശ്രദ്ധപിടിച്ചു പറ്റിയ സ്വദേശ്, ജോധാ അക്ബർ എന്നീ സിനിമകൾ കൂടി ഗോവാരിക്കർ സംവിധാനം ചെയ്തിട്ടുണ്ട്.