ആർട്ടിസ്റ്റ് നമ്പൂതിരിയെപ്പറ്റിയുള്ള ഡോക്യുമെന്ററി ചിത്രീകരിക്കാൻ ഷാജി എൻ. കരുൺ ബിനാലെയിൽ

ബിനാലെയുടെ പ്രധാന വേദിയായ ആസ്പിൻവാൾ ഹൗസ് ബുധനാഴ്ച ഒരു സുപ്രധാന ചിത്രീകരണത്തിനും അരങ്ങൊരുക്കി. ചിത്രകാരൻ നമ്പൂതിരിയെപ്പറ്റിയുള്ള ഡോക്യുമെന്ററിയുടെ ചില ഭാഗങ്ങൾ ചിത്രീകരിക്കാൻ പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണും കൂട്ടരുമാണ് ബിനാലെയിലെത്തിയത്.
 | 

ആർട്ടിസ്റ്റ് നമ്പൂതിരിയെപ്പറ്റിയുള്ള ഡോക്യുമെന്ററി ചിത്രീകരിക്കാൻ ഷാജി എൻ. കരുൺ ബിനാലെയിൽ
കൊച്ചി: ബിനാലെയുടെ പ്രധാന വേദിയായ ആസ്പിൻവാൾ ഹൗസ് ബുധനാഴ്ച ഒരു സുപ്രധാന ചിത്രീകരണത്തിനും അരങ്ങൊരുക്കി. ചിത്രകാരൻ നമ്പൂതിരിയെപ്പറ്റിയുള്ള ഡോക്യുമെന്ററിയുടെ ചില ഭാഗങ്ങൾ ചിത്രീകരിക്കാൻ പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണും കൂട്ടരുമാണ് ബിനാലെയിലെത്തിയത്.

നമ്പൂതിരിയുടെ പ്രദർശനമായ ‘വര/തിര’ യിൽ തുടങ്ങി മറ്റ് കലാകാരന്മാരുടെ സൃഷ്ടികളിലൂടെ സഞ്ചരിച്ച് കബ്രാൾ യാർഡിൽ വൽസൻ കൂർമ കൊല്ലേരിയുടെ കലാവിന്യാസത്തിലാണ് ഷാജി എൻ. കരുണിന്റെ ചിത്രീകരണം അവസാനിച്ചത്. മൂന്നു വർഷം മുമ്പാണ് ഷാജി എൻ. കരുൺ ഈ ഡോക്യുമെന്ററിയുടെ പണികൾ തുടങ്ങിയത്. വലിയൊരു സാംസ്‌കാരികാന്വേഷണത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം പറയുന്നു.