ആൻഡ്രിയ ജെറമിയ പാട്ടുപാടി വീണ്ടും മലയാളത്തിലേക്കെത്തുന്നു

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ തെന്നിന്ത്യൻ നടി ആൻഡ്രിയ വീണ്ടും മലയാളത്തിരയിലേക്ക് തിരിച്ചെത്തുന്നു. അരുൺ വൈദ്യനാഥന്റെ പെരുച്ചാഴി എന്ന ചിത്രത്തിലൂടെയാണ് ആൻഡ്രിയ തിരിച്ചെത്തുന്നത്. നായികയായല്ല, മറിച്ച് ഗായികയായാണ് ആൻഡ്രിയ എത്തുന്നത് എന്ന് മാത്രം. അറോറ സംഗീതമൊരുക്കിയിരിക്കുന്ന ചിത്രത്തിൽ ആൻഡ്രിയയെ കൂടാതെ ബോംബെ ജയശ്രീയും പാടുന്നുണ്ട്.
 | 

പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിക്കുന്ന പെരുച്ചാഴിയിൽ മോഹൻലാൽ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. രാഗിണി നന്ദ്വനിയാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായിക. വിജയ് നായകനായ തലൈവയായിരുന്നു രാഗിണിയുടെ ആദ്യ ചിത്രം.

പാട്ടിന്റെ റെക്കോർഡിങ് കഴിഞ്ഞെന്നും, ചിത്രീകരണം പൂർത്തിയാക്കാനുണ്ടെന്നുമാണ് അറിയുന്നത്. സസ്‌പെൻസ് നിലനിർത്തേണ്ടതുകൊണ്ട് പാട്ടിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പരസ്യമാക്കാനാകില്ലെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

ആൻഡ്രിയയുടെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം ‘ലണ്ടൻ ബ്രിഡ്ജ്’ വിജയമായിരുന്നില്ല. ഈ ചിത്രത്തിന്റെ പരാജയത്തിന് ശേഷം ആൻഡ്രിയ ഇനി മലയാളത്തിലേയ്ക്കില്ല എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്തകളെല്ലാം തെറ്റാണെന്ന് തെളിയിച്ചുകൊണ്ട് ആൻഡ്രിയ മലയാള സിനിമയിൽ തിരിച്ചു വരവിനൊരുങ്ങുകയാണ്.