ഗായിക ചിന്മയിയുടെ കല്യാണം മാതൃകയാകുന്നു

കഴിഞ്ഞയാഴ്ച വിവാഹിതയായ പ്രമുഖ പിന്നണി ഗായിക ചിന്മയിയുടെ വിവാഹം വ്യത്യസ്തമായി. വിവാഹം ലളിതമായി നടത്തേണ്ടതാണെന്നും ആർഭാഢം കാണിക്കേണ്ടതല്ലെന്നുമാണ് ചിന്മയിയുടെ അഭിപ്രായം. അതിനാൽ തന്നെ തന്റെ വിവാഹത്തിന് സമ്മാനങ്ങൾ കൊണ്ടുവരേണ്ടതില്ലെന്നും ആ തുക ചാരിറ്റി പ്രവർത്തനത്തിന് നൽകണമെന്നും ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായ ചിന്മയി സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നു.
 | 
ഗായിക ചിന്മയിയുടെ കല്യാണം മാതൃകയാകുന്നു

ചെന്നൈ: കഴിഞ്ഞയാഴ്ച വിവാഹിതയായ പ്രമുഖ പിന്നണി ഗായിക ചിന്മയിയുടെ വിവാഹം വ്യത്യസ്തമായി. വിവാഹം ലളിതമായി നടത്തേണ്ടതാണെന്നും ആർഭാഢം കാണിക്കേണ്ടതല്ലെന്നുമാണ് ചിന്മയിയുടെ അഭിപ്രായം. അതിനാൽ തന്നെ തന്റെ വിവാഹത്തിന് സമ്മാനങ്ങൾ കൊണ്ടുവരേണ്ടതില്ലെന്നും ആ തുക ചാരിറ്റി പ്രവർത്തനത്തിന് നൽകണമെന്നും ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായ ചിന്മയി സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നു.

വിവാഹ ക്ഷണക്കത്തിലും, ട്വിറ്റർ സന്ദേശത്തിലും അതിഥികളോടുള്ള ആവശ്യം ഇങ്ങനെയായിരുന്നു. ‘വിവാഹത്തിന് വരുമ്പോൾ സമ്മാനങ്ങളോ വിലപിടിപ്പുള്ള പൂച്ചെണ്ടുകളോ വേണ്ട. എല്ലാം പണമായി തന്നാൽ മതി.’ ലഡാക്കിലെ 17,000 ഫീറ്റ് ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ സംഘടനക്കു വേണ്ടിയുള്ള സംഭാവനയായിരുന്നു ഇത്.

തമിഴ് നടൻ രാഹുൽ രവീന്ദ്രനായിരുന്നു വരൻ. ഇരുവരും ഒരു വർഷമായി പ്രണയത്തിലായിരുന്നു. ചെന്നൈയിലെ ഒരു ഹോട്ടലിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹ നിശ്ചയവും കല്യാണവും വളരെ ലളിതമായ ചടങ്ങുകളായിരുന്നു.

എ.ആർ.റഹ്മാന്റെ കന്നത്തിൽ മുത്തമിട്ടാൽ സിനിമയിലെ ഒരു ദൈവം തന്ത പൂവേ എന്ന ഗാനം പാടിക്കൊണ്ടാണ് ചിന്മയി പിന്നണി ഗാനരംഗത്തെത്തിയത്. ടെലിവിഷൻ അവതാരകയും റേഡിയോ ജോക്കിയുമായ ചിന്മയി ബ്‌ളൂ എലിഫന്റ് എന്ന കമ്പനിയുടെ സി.ഇ.ഒ കൂടിയാണ്. രാഹുൽ രവീന്ദ്രൻ മോസ്‌കോവിൻ കാവേരി എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിലെത്തിയത്.