കൊച്ചിയുടെ തെരുവുകളിൽ ദൃശ്യചാരുതയൊരുക്കി ‘ഗസ് ഹൂ’

ഫോർട്ട് കൊച്ചിയിലെ ചുമരുകളിൽ ചിത്രങ്ങൾ കൊണ്ട് വിസ്മയം തീർക്കുകയാണ് അജ്ഞാതരായ കലാകാരന്മാർ. ഈ ഗ്രാഫിറ്റികൾക്ക് പിന്നിൽ ആരാണെന്ന് നിലവിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ എല്ലാ ചിത്രങ്ങൾക്കും താഴെ 'ഗസ് ഹൂ' എന്ന് എഴുതിയിട്ടുണ്ട്.
 | 
കൊച്ചിയുടെ തെരുവുകളിൽ ദൃശ്യചാരുതയൊരുക്കി ‘ഗസ് ഹൂ’

 

കൊച്ചി: ഫോർട്ട് കൊച്ചിയിലെ ചുമരുകളിൽ ചിത്രങ്ങൾ കൊണ്ട് വിസ്മയം തീർക്കുകയാണ് അജ്ഞാതരായ കലാകാരന്മാർ. ഈ ഗ്രാഫിറ്റികൾക്ക് പിന്നിൽ ആരാണെന്ന് നിലവിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ എല്ലാ ചിത്രങ്ങൾക്കും താഴെ ‘ഗസ് ഹൂ’ എന്ന് എഴുതിയിട്ടുണ്ട്. ചുമരുകൾ അത്ര ആകർഷകമല്ലെങ്കിലും ഇതിൽ വരച്ച ചിത്രങ്ങൾ ശ്രദ്ധയാകർഷിക്കുന്നുണ്ട്.

ലോകപ്രശസ്തരായ വ്യക്തികളും കഥാപാത്രങ്ങളും ചിത്രങ്ങളിലൂടെ പുനർജനിച്ചിരിക്കുന്നു. ജയിംസ് ബോണ്ടിന്റെ ഗെറ്റപ്പിൽ പ്രേംനസീർ, പഴശിരാജാ സ്റ്റൈലിൽ മിസ്റ്റർ ബീൻ, മോഡേൺ വസ്ത്രമണിഞ്ഞ് നിലവിളക്കുമായി മെർലിൻ മൻറോ, കുടം തലയിലേന്തിയ മൊണാലിസ, പരസ്പരം ചുംബിക്കുന്ന ശിക്കാരി ശംഭുവും അപ്പി ഹിപ്പിയും പിന്നെ കുട്ടൂസനും ഡാകിനിയും ചുമരുകളിൽ നിറയുന്നു.

മോഡേൺ ശകുന്തള, മുനികളായി മാക്‌സും ഏംഗൽസും, കൈലിയുടുത്ത ചെഗുവേര, ചായക്കൂട്ടുകൾക്ക് പകരം സ്‌പ്രേപെയിന്റും കയ്യിൽ എരിയുന്ന സിഗരറ്റുമായി സാക്ഷാൽ രാജാ രവിവർമ്മ, തട്ടുദോശ ചുടുന്ന കെ.എഫ്.സി സ്ഥാപകൻ കേണൽ സാന്റേഴ്‌സ്, സാരിയുടുത്ത ബഹിരാകാശ സഞ്ചാരി അങ്ങനെ പോകുന്നു കറുപ്പും വെളുപ്പും നിറങ്ങൾ ചാലിച്ച ചിത്രങ്ങൾ.

ചിത്രങ്ങൾ കാണാം.

കൊച്ചിയുടെ തെരുവുകളിൽ ദൃശ്യചാരുതയൊരുക്കി ‘ഗസ് ഹൂ’ കൊച്ചിയുടെ തെരുവുകളിൽ ദൃശ്യചാരുതയൊരുക്കി ‘ഗസ് ഹൂ’ കൊച്ചിയുടെ തെരുവുകളിൽ ദൃശ്യചാരുതയൊരുക്കി ‘ഗസ് ഹൂ’ കൊച്ചിയുടെ തെരുവുകളിൽ ദൃശ്യചാരുതയൊരുക്കി ‘ഗസ് ഹൂ’ കൊച്ചിയുടെ തെരുവുകളിൽ ദൃശ്യചാരുതയൊരുക്കി ‘ഗസ് ഹൂ’ കൊച്ചിയുടെ തെരുവുകളിൽ ദൃശ്യചാരുതയൊരുക്കി ‘ഗസ് ഹൂ’ കൊച്ചിയുടെ തെരുവുകളിൽ ദൃശ്യചാരുതയൊരുക്കി ‘ഗസ് ഹൂ’ കൊച്ചിയുടെ തെരുവുകളിൽ ദൃശ്യചാരുതയൊരുക്കി ‘ഗസ് ഹൂ’ കൊച്ചിയുടെ തെരുവുകളിൽ ദൃശ്യചാരുതയൊരുക്കി ‘ഗസ് ഹൂ’ കൊച്ചിയുടെ തെരുവുകളിൽ ദൃശ്യചാരുതയൊരുക്കി ‘ഗസ് ഹൂ’ കൊച്ചിയുടെ തെരുവുകളിൽ ദൃശ്യചാരുതയൊരുക്കി ‘ഗസ് ഹൂ’ കൊച്ചിയുടെ തെരുവുകളിൽ ദൃശ്യചാരുതയൊരുക്കി ‘ഗസ് ഹൂ’ കൊച്ചിയുടെ തെരുവുകളിൽ ദൃശ്യചാരുതയൊരുക്കി ‘ഗസ് ഹൂ’