പിക്കാസോയോട് കൊച്ചുമകളുടെ പ്രതികാരം; 1800 കോടിയുടെ ചിത്രങ്ങൾ വിൽക്കുന്നു

ചിത്രകലയിലെ ഇതിഹാസമായ പാബ്ലോ പിക്കാസോയോട് കൊച്ചുമകൾ മറീന പിക്കാസോയുടെ പ്രതികാരം. പിക്കാസോ സുഖസൗകര്യങ്ങളിൽ മയങ്ങി ജീവിതം ആസ്വദിച്ചപ്പോൾ താനും സഹോദരനും മുഴുപ്പട്ടിണിയിലായിരുന്നുവെന്നാണ് മറീനയുടെ ആരോപണം.
 | 

പിക്കാസോയോട് കൊച്ചുമകളുടെ പ്രതികാരം; 1800 കോടിയുടെ ചിത്രങ്ങൾ വിൽക്കുന്നു
പാരീസ്:
ചിത്രകലയിലെ ഇതിഹാസമായ പാബ്ലോ പിക്കാസോയോട് കൊച്ചുമകൾ മറീന പിക്കാസോയുടെ പ്രതികാരം. പിക്കാസോ സുഖസൗകര്യങ്ങളിൽ മയങ്ങി ജീവിതം ആസ്വദിച്ചപ്പോൾ താനും സഹോദരനും മുഴുപ്പട്ടിണിയിലായിരുന്നുവെന്നാണ് മറീനയുടെ ആരോപണം. ഇതിനെ തുടർന്നാണ് പിക്കാസോയുടെ വിഖ്യാതമായ ചിത്രങ്ങൾ വിറ്റ് മറീന മുത്തച്ഛനോട് പ്രതികാരം ചെയ്യുന്നത്. പിക്കാസോയുടെ ആദ്യഭാര്യ ഓൾഗയിലുണ്ടായ മകൻ പൗലോയുടെ മകളാണ് മറീന.

290 മില്യൺ യു.എസ് ഡോളർ (ഏകദേശം 1800 കോടി രൂപ) വിലവരുന്ന കലാസൃഷ്ടികൾക്കൊപ്പം ഫ്രാൻസിലെ കാനിൽ രണ്ടാം ഭാര്യ ജാക്വലീൻ റോക്കമൊത്ത് പിക്കാസോ താമസിച്ചിരുന്ന ‘ലാ കലിഫോണി’ ബംഗ്ലാവും മറീന വിൽക്കാൻ ഒരുങ്ങുകയാണ്.

പിക്കാസോയോട് കൊച്ചുമകളുടെ പ്രതികാരം; 1800 കോടിയുടെ ചിത്രങ്ങൾ വിൽക്കുന്നു
പിക്കാസോയെ കാണാൻ ബംഗ്ലാവിന്റെ ഗേറ്റിനു മുന്നിൽ മണിക്കൂറുകൾ കാത്തു നിന്നെങ്കിലും പിക്കാസോ ചിത്രരചനയിലാണ്, അതുകൊണ്ട് ഇപ്പോൾ കാണാൻ സാധിക്കില്ലെന്ന് പറഞ്ഞ് ജാക്വലീൻ വാതിൽ അടച്ചെന്നും മറീന പറയുന്നു. പിക്കാസോയെ കണ്ണിൽച്ചോരയില്ലാത്ത കലാകാരനെന്നു മറീന മുമ്പൊരിക്കൽ വിശേഷിപ്പിച്ചതും വാർത്തയായിരുന്നു.