ചേതൻ ഭഗതിനെതിരെ അപകീർത്തിക്കേസ്

പ്രമുഖ ഇന്ത്യൻ നോവലിസ്റ്റ് ചേതൻ ഭഗതിനെതിരെ ബിഹാറിലെ പുരാതന രാജകുടുംബം അപകീർത്തിക്കേസ് ഫയൽ ചെയ്യാൻ സാധ്യത. ഭഗതിന്റെ പുതിയ പുസ്തകമായ 'ഹാഫ് ഗേൾഫ്രണ്ടിൽ ദമ്രാവ് രാജകുടുംബത്തെ അപമാനിക്കുന്ന പരാമർശം ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കേസ്.
 | 

ചേതൻ ഭഗതിനെതിരെ അപകീർത്തിക്കേസ്
പറ്റ്‌ന:
പ്രമുഖ ഇന്ത്യൻ നോവലിസ്റ്റ് ചേതൻ ഭഗതിനെതിരെ ബിഹാറിലെ പുരാതന രാജകുടുംബം അപകീർത്തിക്കേസ് ഫയൽ ചെയ്യാൻ സാധ്യത. ഭഗതിന്റെ പുതിയ പുസ്തകമായ ‘ഹാഫ് ഗേൾഫ്രണ്ടിൽ ദമ്രാവ് രാജകുടുംബത്തെ അപമാനിക്കുന്ന പരാമർശം ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കേസ്.

പരാമർശങ്ങൾ പിൻവലിച്ച് ചേതൻ ഭഗത് മാപ്പു പറയണമെന്നാവശ്യപ്പെട്ട് രാജകുടുംബാംഗങ്ങളായ മഹാരാജ ബഹദൂർ കമാൽ സിങ്, യുവരാജ് ചന്ദ്ര വിജയ് സിങ് എന്നിവർ വക്കീൽ മുഖാന്തിരം ഭഗതിനു നോട്ടീസ് അയച്ചിട്ടുണ്ട്. പുസ്തകം വിപണിയിൽ നിന്ന് പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ചേതൻ ഭഗത് മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ അപകീർത്തി കേസ് ഫയൽ ചെയ്യാനാണ് രാജകുടുംബത്തിന്റെ തീരുമാനം.

ബിഹാറിൽ നിന്ന് വരുന്ന ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത മാധവ് എന്ന യുവാവിന്റെയും, റിയ എന്ന പരിഷ്‌കാരിയായ മെട്രോ യുവതിയുടെയും പ്രണയകഥയാണ് ഹാഫ് ഗേൾഫ്രണ്ട്. ചേതൻ ഭഗത്തിന്റെ ആറാമത്തെ നോവലാണിത്.