ദുര്യോധന; കൗരവ രാജകുമാരന്റെ കാഴ്ചപ്പാടിൽ മഹാഭാരതത്തെ ചിത്രീകരിക്കുന്ന രചന

ആയിരക്കണക്കിന് വർഷങ്ങളായി മഹാഭാരതകഥകളുടെ ആവിഷ്കാരവും പുനരാവിഷ്കാരവും നടന്നു കൊണ്ടിരിക്കുകയാണ്. നിരവധി വേർഷനുകളിൽ മഹാഭാരതകഥ വിവിധ പ്രതിഭകൾ ചിത്രീകരിച്ചിട്ടുമുണ്ട്. ഇതിഹാസത്തിലെ രണ്ടാംനിര കഥാപാത്രങ്ങളായ കർണൻ, ദ്രൗപതി, ഭീമൻ തുടങ്ങിയവരുടെ കാഴ്ചപ്പാടുകളിൽ ശ്രദ്ധേയമായ പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുമുണ്ട്.
 | 

ദുര്യോധന; കൗരവ രാജകുമാരന്റെ കാഴ്ചപ്പാടിൽ മഹാഭാരതത്തെ ചിത്രീകരിക്കുന്ന രചന
ആയിരക്കണക്കിന് വർഷങ്ങളായി മഹാഭാരതകഥകളുടെ ആവിഷ്‌കാരവും പുനരാവിഷ്‌കാരവും നടന്നു കൊണ്ടിരിക്കുകയാണ്. നിരവധി വേർഷനുകളിൽ മഹാഭാരതകഥ വിവിധ പ്രതിഭകൾ ചിത്രീകരിച്ചിട്ടുമുണ്ട്. ഇതിഹാസത്തിലെ രണ്ടാംനിര കഥാപാത്രങ്ങളായ കർണൻ, ദ്രൗപതി, ഭീമൻ തുടങ്ങിയവരുടെ കാഴ്ചപ്പാടുകളിൽ ശ്രദ്ധേയമായ പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുമുണ്ട്. എന്നാൽ കൗരവ രാജകുമാരനായ ദുര്യോധനന്റെ കാഴ്ചപ്പാടിൽ മഹാഭാരത കഥയെ ഇതുവരെ ആരും ചിത്രീകരിച്ചിട്ടില്ല. അതിനുള്ള ഒരു ശ്രമമാണ് തന്റെ ദുര്യോധന എന്ന രചനയിലൂടെ വി. രഘുനാഥൻ ശ്രമിച്ചിരിക്കുന്നത്.

ദുര്യോധനനെ എപ്പോഴും വില്ലനായി ചിത്രീകരിക്കാറുള്ള പരമ്പരാഗത സങ്കൽപത്തിന് നേർവിപരീതമായ ഒരു പരീക്ഷണമാണിവിടെ നടത്തിയിരിക്കുന്നത്. ലോക്ക്‌സ്, മഹാഭാരത ആൻഡ് മാത്തമാറ്റിക്‌സ് എന്നീ പുസ്തകങ്ങളുടെ കർത്താവാണ് വി. രഘുനാഥൻ.
മഹാഭാരതം കഥാപാത്രങ്ങളുടെ അക്ഷയഖനിയാണെന്നും അതിൽ നിന്നും ദുര്യോധനന്റെ കാഴ്ചപ്പാടിൽ കഥ പറയാൻ ശ്രമിക്കുക മാത്രമെ താൻ ചെയ്തിട്ടുള്ളുവെന്നും രഘുനാഥൻ പറയുന്നു.

കർണൻ, ഭീമൻ, യുധീഷ്ഠിരൻ, ദ്രൗപതി തുടങ്ങിയവരുടെ കാഴ്ചപ്പാടിൽ മഹാഭാരതത്തെ മുൻനിർത്തി കൃതികളുണ്ടായിട്ടുണ്ടെങ്കിലും ദുര്യോധനന്റെ കാഴ്ചപ്പാടിൽ അതിനുള്ള ശ്രമമുണ്ടായിട്ടില്ലെന്നും അതിനാലാണ് താൻ അതിന് ശ്രമിച്ചിരിക്കുന്നതെന്നും എഴുത്തുകാരൻ വ്യക്തമാക്കുന്നു. ദുര്യോധനനെ വില്ലനായി മാത്രമെ ചിത്രീകരിച്ചിരിച്ചിട്ടുള്ളുവെന്നും അതിൽ നിന്നും വ്യത്യസ്താമായ ഒരു ശ്രമമാണ് താൻ പുസ്തകത്തിലൂടെ ശ്രമിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ പുസ്തകത്തിന്റെ കുറച്ച് ഭാഗം ത്രില്ലറും, കുറച്ചു ഭാഗം സാഹസികത നിറഞ്ഞതുമാണ്. അതേ സമയം, ഇതൊരു സൈക്കോളജിക്കൽ ത്രില്ലറുമാണ്. കൃഷ്ണനെപ്പോലുള്ള ഐതിഹാസിക കഥാപാത്രങ്ങളുടെ നിലപാടുകളെ രഘുനാഥൻ ഈ പുസ്തത്തിലൂടെ ചോദ്യം ചെയ്യുന്നുമുണ്ട്. അതായത് രാജധർമമാണ് ഉയർന്ന ധർമമെന്ന് കൃഷ്ണൻ ഗീതോപദേശവേളയിൽ അർജുനനെ ഉപദേശിക്കുന്നുണ്ട്. ഹസ്തിനപുരിയുടെ കീരീടാവകാശിയായ രാജകുമാരനാണ് ദുര്യോധനൻ.

എന്നാൽ പാണ്ഡുവിന്റെ പുത്രന്മാരായ പാണ്ഡവൻമാർക്ക് ഈ അവകാശവുമില്ല. ഈ സന്ദർഭത്തിൽ രാജധർമത്തെക്കുറിച്ച് ദുര്യോധനൻ ചോദിക്കുന്നത് ശ്രദ്ധയിൽ പെടാത്ത ഒരു വസ്തുതയാണ്. ഈ പുസ്തകത്തിലൂടെ ഗ്രന്ഥകർത്താവ് അതും ഉയർത്തിക്കാട്ടുന്നു. സ്ത്രീകളോട് ബഹുമാനം കാട്ടിയയാളാണ് ദുര്യോധനനെന്നും രഘുനാഥൻ ചിത്രീകരിക്കുന്നു. അതായത്  ദ്രൗപതിയെ തന്റെ അനുജനായ ദുശ്ശസനൻ വസ്ത്രാക്ഷേപം ചെയ്തപ്പോൾ അതിനെ ദുര്യോധനൻ എതിർത്തിട്ടുണ്ടെന്നും എന്നാൽ ധർമപുത്രരടക്കമുള്ള പാണ്ഡവർ  ഇതിനെതിരെ ശബ്ദമുയർത്തിയില്ലെന്നും ഈ പുസ്തകത്തിൽ അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നു. അതിനാൽ ദുര്യോധനനെ ഒരിക്കലും കുറ്റപ്പെടുത്താനാവില്ലെന്നും രഘുനാഥൻ ഉറപ്പിച്ച് പറയുന്നു. ഹാർപർ കോളിൻസ് പ്രസിദ്ധീകരിക്കുകയും അടുത്തിടെ പ്രകാശനം നിർവഹിക്കുകയും ചെയ്ത ദുര്യോധനയ്ക്ക് 350 രൂപയാണ് വില.