മലയാള പുസ്തകത്തിന് അറബി പതിപ്പ്; മാധ്യമപ്രവർത്തകന് ആദരം

മലയാളി മാധ്യമപ്രവർത്തകന്റെ പുസ്തകം അറബി ഭാഷയിലേക്ക് ഷാർജ സർക്കാർ പരിഭാഷപ്പെടുത്തി. മാധ്യമപ്രവർത്തകനും കൈരളി ടിവി ന്യൂസ് ആൻറ് പ്രോഗ്രാം മിഡിൽ ഈസ്റ്റ് ഡയറക്ടറുമായ ഇ.എം അഷറഫിന്റെ ഞാൻ എന്നും ഹിന്ദുസ്ഥാനി എന്ന പുസ്തകമാണ് അറബിയിലേക്ക് പരിഭാഷപ്പെടുത്തിയത്. വിഖ്യാത ചിത്രകാരൻ എം.എഫ് ഹുസൈനുമായുള്ള സംവാദമാണ് മഅർജാൻ അൽ ഫനൂൻ എന്ന പേരിൽ പുറത്തിറക്കിയത്.
 | 

മലയാള പുസ്തകത്തിന് അറബി പതിപ്പ്; മാധ്യമപ്രവർത്തകന് ആദരം

ഷാർജ: മലയാളി മാധ്യമപ്രവർത്തകന്റെ പുസ്തകം അറബി ഭാഷയിലേക്ക് ഷാർജ സർക്കാർ പരിഭാഷപ്പെടുത്തി. മാധ്യമപ്രവർത്തകനും കൈരളി ടിവി ന്യൂസ് ആൻറ് പ്രോഗ്രാം മിഡിൽ ഈസ്റ്റ് ഡയറക്ടറുമായ ഇ.എം അഷറഫിന്റെ ഞാൻ എന്നും ഹിന്ദുസ്ഥാനി എന്ന പുസ്തകമാണ് അറബിയിലേക്ക് പരിഭാഷപ്പെടുത്തിയത്. വിഖ്യാത ചിത്രകാരൻ എം.എഫ് ഹുസൈനുമായുള്ള സംവാദമാണ് മഅർജാൻ അൽ ഫനൂൻ എന്ന പേരിൽ പുറത്തിറക്കിയത്.

പുസ്തകത്തെ കുറിച്ചുള്ള സംവാദം ഷാർജ അറബ് കൾച്ചറൽ സെൻററിൽ കഴിഞ്ഞ ദിവസം നടന്നു. ഗൾഫിലെ പ്രമുഖ എഴുത്തുകാർ പങ്കെടുത്ത ചടങ്ങിൽ ഇ.എം അഷറഫിനെ ആദരിച്ചു. ഇന്ത്യൻ സാഹിത്യവും അറബ് സാഹിത്യവും തമ്മിൽ കൂടുതൽ അടുത്തു പ്രവർത്തിക്കണമെന്ന് സംവാദത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഷാർജ സർക്കാറിന്റെ കീഴിലുള്ള സമിതിയാണ് പുസ്തകം അറബിക്ക് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇത് ആദ്യമായാണ് ഒരു മലയാളിയുടെ പുസ്തകം സർക്കാർ പരിഭാഷപ്പെടുത്തുന്നത്.