ഇന്ത്യൻ സ്ത്രീത്വത്തിന്റെ വിജയഗാഥയുമായി ഇറ്റ് ഹാപ്പെൻഡ് ലൈക്ക് ദിസ്

സുരക്ഷ ഗിരിയെഴുതിയ പ്രഥമ നോവലാണ് ഇറ്റ് ഹാപ്പെൻഡ് ലൈക്ക ്ദിസ്. 1947നും 1980നും ഇടയിൽ നടക്കുന്ന സംഭവങ്ങളിലൂടെ നോവൽ ഇതൾ വിരിയുന്നത്. 1950 കളിൽ ജോലി ചെയ്യാൻ പോകുന്ന സ്ത്രീകൾ താരതമ്യേന കുറവായിരുന്നു. എന്നാൽ ദൃഢമായ വിശ്വാസങ്ങളും അഭിപ്രായങ്ങളുമുള്ള ജോലിക്കാരായ സ്ത്രീകൾ അക്കാലത്തുമുണ്ടായിരുന്നു.
 | 

ഇന്ത്യൻ സ്ത്രീത്വത്തിന്റെ വിജയഗാഥയുമായി ഇറ്റ് ഹാപ്പെൻഡ് ലൈക്ക് ദിസ്
സുരക്ഷ ഗിരിയെഴുതിയ പ്രഥമ നോവലാണ് ഇറ്റ് ഹാപ്പെൻഡ് ലൈക്ക് ദിസ്. 1947നും 1980നും ഇടയിൽ നടക്കുന്ന സംഭവങ്ങളിലൂടെ നോവൽ ഇതൾ വിരിയുന്നത്. 1950 കളിൽ ജോലി ചെയ്യാൻ പോകുന്ന സ്ത്രീകൾ താരതമ്യേന കുറവായിരുന്നു. എന്നാൽ ദൃഢമായ വിശ്വാസങ്ങളും അഭിപ്രായങ്ങളുമുള്ള  ജോലിക്കാരായ സ്ത്രീകൾ അക്കാലത്തുമുണ്ടായിരുന്നു. സുരക്ഷയുടെ നോവലിലെ കഥാപാത്രങ്ങളെ ഇതിനുള്ള ശക്തമായ ഉദാഹരണങ്ങളായി എടുത്ത് കാട്ടാം. സറീന ബോംബെക്കാരിയാണെങ്കിലും അവർ ജോലിക്കായി ഊട്ടിയിലാണെത്തുന്നത്. അവളുടെ ഭർത്താവ് ഉത്തർപ്രദേശിലെ മൊറാദാബാദിലാണുള്ളത്. എന്നാൽ ഇവരുടെ മകൾ കൊൽക്കത്തയിലാണ് ജോലി ചെയ്യുന്നത്.

സറീന, ഹേമ, സിസ്റ്റർ മാർഗററ്റ് എന്നീ മൂന്ന് സ്ത്രീകളെ കേന്ദ്രീകരിച്ചാണീ നോവൽ പുരോഗമിക്കുന്നത്. ഇതിലെ എല്ലാ കഥാപാത്രങ്ങൾക്കും തനതായ വ്യക്തിത്വമുള്ളതായി കാണാം. ദക്ഷിണേന്ത്യയിലെ ഒരു മധ്യവർഗ കുടുംത്തിലെ അംഗമാണ് ഹേമ. അവർക്ക് നല്ല വിഭ്യാസമുണ്ട്. വിചിത്രമായ സ്വഭാവത്തിനുടമയായിരുന്നു അവരുടെ ഭർത്താവ്. എന്നാൽ അവർക്ക് തന്റേതായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. തന്റെ മക്കളെ വളർത്താൻ വേണ്ടി ഹേമ തൊഴിൽ ചെയ്യാൻ നിർബന്ധിതയാകുന്നു. ജീവിതത്തിൽ പ്രതിസന്ധിഘട്ടങ്ങളുണ്ടായപ്പോൾ പോലും തന്റെ മാതാപിതാക്കൻമാർക്കൊപ്പം താമസിക്കാൻ അവർ തയ്യാറാകുന്നില്ല.

രണ്ടു പ്രാവശ്യം വിധവയാകേണ്ടി വന്ന ബോംബെക്കാരിയായ സ്ത്രീയാണ് സറീന. യുപിയിലെ ഒരു രജപുത് യുവാവിനെയായിരുന്നു അവർ വിവാഹം കഴിച്ചിരുന്നത്. അവരുടെ ഈ ധീരമായ  തീരുമാനത്തിന് കൂട്ടുകാരിയായ സിസ്റ്റർ മാർഗററ്റ് എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. തന്റെ കഥാപാത്രങ്ങൾ ക്രൂരമായ വിധിക്ക് കീഴ്‌പ്പെടുന്നവരെല്ലെന്നും പ്രതികൂല സാഹചര്യങ്ങളിൽപ്പോലും ഉയർന്നു വരാനുള്ള കരുത്ത് അവർക്കുണ്ടെന്നുമാണ് നോവലിസ്റ്റ് സുരക്ഷ ഗിരി ഇതിനെക്കുറിച്ച് പറയുന്നത്.

‘…ഇന്നത്തെ സ്ത്രീകൾ മാത്രമെ തങ്ങളുടെ സ്വപ്നങ്ങൾ സഫലമാക്കാൻ ജോലി ചെയ്യാനായി അന്യ നഗരങ്ങളിലേക്ക് പോകാൻ തയ്യാറാകുന്നുള്ളൂവെന്നാണ് നാം ധരിച്ചിരിക്കുന്നത്. എന്നാൽ അക്കാലത്തെ ചില സ്ത്രീകളും ഇതിന് തയ്യാറായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്… സ്ത്രീകൾ അവരുടെ ജീവിതം സന്തോഷത്തോടെയും ക്രിയാത്മകതയോടെയുമാണ് ജീവിച്ചു തീർക്കേണ്ടതെന്നാണ് ഇതിലെ കഥാപാത്രമായ മാർഗരറ്റ് പറയുന്നത്…’.  തന്റെ നോവലിനെക്കുറിച്ച് നോവലിസ്റ്റ്  സുരക്ഷ ഈ വിധം അഭിപ്രായപ്പെടുന്നു.

അന്നത്തെ രാഷ്ട്രീയാവസ്ഥകൾ, യുദ്ധങ്ങൾ, ആരോപണങ്ങൾ, അന്താരാഷ്ട്ര സംഭവങ്ങൾ തുടങ്ങിയവയെക്കുറിച്ച് നോവലിൽ പരാമർശിക്കുന്നുണ്ടെങ്കിലും അക്കാലത്ത് സ്വീകാര്യമായിരുന്ന ബഹുവർഗ സഹവർത്തിത്ത്വത്തിനാണ് സുരക്ഷ ഊന്നൽ നൽകുന്നത്. ദേശീയത അന്തർധാരയായി ഇവിടെ നിലനിന്നിരുന്ന അന്നത്തെ അവസ്ഥയെ ചിത്രീകരിക്കാൻ ഈ നോവലിലൂടെ സുരക്ഷ ശ്രമിക്കുന്നുണ്ട്. ജനങ്ങൾക്കിടയിൽ വിഭജനങ്ങളില്ലാതിരുന്ന അക്കാലത്ത് രാജ്യത്ത് എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് അവർക്ക് അവബോധമുണ്ടായിരുന്നുവെന്നും അതിനെക്കുറിച്ച് ആഴമേറിയ ചർച്ചകൾ നടന്നിരുന്നുവെന്നും നോവലിസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

ടു അമ്മ, മദർ ആൻഡ് മാ എന്നപേരിലാണ് സുരക്ഷ ഈ നോവൽ സമർപ്പിച്ചിരിക്കുന്നത്. ഇതിലെ അമ്മ തന്റെ പെററമ്മയാണെന്നും മദർ എന്നതു കൊണ്ടുദ്ദേശിച്ചത് തന്നെ സ്‌കൂളിൽ പഠിപ്പിച്ച കന്യാസ്ത്രീകളാണെന്നും മാ എന്നതിലൂടെ ഭാരതാംബയെയാണ് സൂചിപ്പിക്കുന്നതെന്നും നോവലിസ്റ്റ് വ്യക്തമാക്കുന്നു. ഈ മൂന്ന് മാതൃഭാവങ്ങളും തനിക്ക് വേർതിരിച്ച് കാണാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇതിലെ എല്ലാ കഥാപാത്രങ്ങളേക്കാളും വലിയ കഥാപാത്രം ഈ പുസ്തകം തന്നെയാണെന്ന അഭിപ്രായമാണ് നോവലിസ്റ്റിനുള്ളത്.

എഴുത്തുകാരി തന്നെയാണീ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇറ്റ് ഹാപ്പെൻഡ് ലൈക്കിന്റെ കോപ്പികൾ ലഭിക്കാനായി 41600677 എന്ന ബാംഗലൂരു നമ്പറിൽ ബന്ധപ്പെടണം.