ആദ്യപുസ്തകം സൗജന്യമായി പ്രസിദ്ധീകരിക്കുമെന്ന വാഗ്ദാനവുമായി പ്രസാധകര്‍

പ്രസിദ്ധീകരണ യോഗ്യമായ പുസ്തകങ്ങള്ക്ക് പ്രസാധകരെ കിട്ടാതെ വിഷമിക്കുന്ന എഴുത്തുകാര്ക്ക് ഡിജിറ്റല് പ്ലാറ്റ്ഫോമുമായി വാല്മീകിഡോട്ട്കോം. സാഹിത്യ രചനകള് മുതല് അക്കാദമിക് രചനകള് വരെ ഇ-ബുക്കാക്കി മാറ്റി ഓണ്ലൈനില് പ്രസിദ്ധീകരിക്കാനുള്ള സൗകര്യമാണ് വാല്മീകി ലഭ്യമാക്കുന്നത്. സൗജന്യമായി പ്രസിദ്ധീകരിക്കുന്ന രചനകള്ക്ക് അമ്പതു മുതല് അറുപത് ശതമാനം വരെ റോയല്റ്റിയും വാല്മീകി വാഗ്ദാനം ചെയ്യുന്നു. കിറ്റ്കോയുടെ സഹകരണത്തോടെ നാലു മലയാളി യുവാക്കള് ചേര്ന്ന് രൂപം നല്കിയ സ്റ്റാര്ട്ടപ്പാണ് www.valmeeki.com.
 | 

ആദ്യപുസ്തകം സൗജന്യമായി പ്രസിദ്ധീകരിക്കുമെന്ന വാഗ്ദാനവുമായി പ്രസാധകര്‍

കൊച്ചി: പ്രസിദ്ധീകരണ യോഗ്യമായ പുസ്തകങ്ങള്‍ക്ക് പ്രസാധകരെ കിട്ടാതെ വിഷമിക്കുന്ന എഴുത്തുകാര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി വാല്‍മീകിഡോട്ട്‌കോം. സാഹിത്യ രചനകള്‍ മുതല്‍ അക്കാദമിക് രചനകള്‍ വരെ ഇ-ബുക്കാക്കി മാറ്റി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാനുള്ള സൗകര്യമാണ് വാല്‍മീകി ലഭ്യമാക്കുന്നത്. സൗജന്യമായി പ്രസിദ്ധീകരിക്കുന്ന രചനകള്‍ക്ക് അമ്പതു മുതല്‍ അറുപത് ശതമാനം വരെ റോയല്‍റ്റിയും വാല്‍മീകി വാഗ്ദാനം ചെയ്യുന്നു. കിറ്റ്‌കോയുടെ സഹകരണത്തോടെ നാലു മലയാളി യുവാക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ സ്റ്റാര്‍ട്ടപ്പാണ് www.valmeeki.com.

ആദ്യപുസ്തകം സൗജന്യമായി പ്രസിദ്ധീകരിക്കുമെന്ന വാഗ്ദാനവുമായി പ്രസാധകര്‍

നിശ്ചിത ഫോണ്ടുകളില്‍ ടൈപ്പ് ചെയ്ത ഡോക്യുമെന്റ് സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുകയോ കയ്യെഴുത്തു പ്രതി എത്തിക്കുകയോ ചെയ്താല്‍് 72 മണിക്കൂറിനുള്ളില്‍ പുസ്തകം ഇ-ബുക്കായി വില്‍പനക്ക് തയ്യാറാകുമെന്നാണ് ഇവര്‍ നല്‍കുന്ന വാഗ്ദാനം. ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെയോ മൊബൈല്‍ ഫോണിലെ ബാലന്‍സ് വഴിയോ പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് വാങ്ങാം.

ഇരുപത് മുതല്‍ എഴുപത് പേജുകള്‍ വരെയുള്ള ചെറിയ പുസ്തകങ്ങള്‍ക്കാണ് ഈ പ്ലാറ്റ്‌ഫോം പ്രോത്സാഹനം നല്കുന്നത്. കൂടുതല്‍ പേജുകളുള്ള പുസ്തകങ്ങള്‍ മൊബൈല്‍ വായനയില്‍ അത്ര ജനപ്രിയമാകാനിടയില്ലാത്തതിനാലാണ് ഇത്. എളുപ്പം ഡൗണ്‍ലോഡ് ചെയ്യാനും ഇ-വായനയ്ക്കും പാകത്തിന് കംപ്രസ് ചെയ്താണ് പിഡിഎഫ് ഉള്‍പ്പെടെയുള്ള ഫോര്‍മാറ്റുകളെക്കാള്‍ മികച്ചതെന്നവകാശപ്പെടുന്ന റീഡര്‍ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ വാല്‍മീകിയില്‍ പ്രസിദ്ധീകരിക്കുന്നത്. ഇതിന് പേറ്റന്റ് ലഭിക്കാന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്.

45 ദിവസത്തിനുള്ളില്‍ 500 പുസ്തകങ്ങളും 9 മാസത്തിനകം 1500 പുസ്തകങ്ങളും പ്രസിദ്ധീകരിക്കാനാണ് വാല്‍മീകി ലക്ഷ്യമിടുന്നത്. നിലവില്‍ മലയാളത്തിലും ഇംഗ്ലീഷിലുമാണ് വാല്‍മീകിയില്‍ സേവനം ലഭ്യമാകുന്നത്. വൈകാതെ തമിഴിലും ഹിന്ദിയിലും കമ്പനി ഡിജിറ്റല്‍ പബ്ലിഷിംഗ് ആരംഭിക്കും.