ശിഥിലബന്ധങ്ങളെ ഭൂതകാലത്തിൽ ഒന്നിപ്പിക്കുന്ന ‘ലാൻഡ് ലൈൻ’

അമേരിക്കയിലെ യുവ എഴുത്തുകാരിൽ ശ്രദ്ധേയയായ റെയിൻബോ റോവെലിന്റെ പുതിയ പുസ്തമാണ് 'ലാൻഡ് ലൈൻ'. ജോർജി മാക് കൂളിന്റെയും നീലിന്റെയും വൈവാഹിക ജീവിത്തിലുണ്ടാവുന്ന പൊരുത്തക്കേടുകളാണ് ഇതിന്റെ മുഖ്യപ്രമേയം. 15ാം വയസ്സിൽ വിവാഹിതരായ ഇവർക്ക് ആലീസ്, നാവോമി എന്നീ രണ്ട് പെൺകുട്ടികളാണുള്ളത്. ഇതിൽ നീൽ വീട്ടിൽ ഒതുങ്ങിക്കഴിയുന്നയാളാണെങ്കിൽ ജോർജി ഒരു എഴുത്തുകാരിയാണ്. തന്റെ രചനകൾക്ക് മാത്രം പ്രാധാന്യം നൽകി ജീവിക്കുന്ന അവർക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയമില്ലാതാവുകയും അതിലൂടെ അവർക്ക് കുടുംബ ജീവിതത്തിന്റെ സൗഭാഗ്യങ്ങൾ അനുഭവിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു.
 | 
ശിഥിലബന്ധങ്ങളെ ഭൂതകാലത്തിൽ ഒന്നിപ്പിക്കുന്ന ‘ലാൻഡ് ലൈൻ’

അമേരിക്കയിലെ യുവ എഴുത്തുകാരിൽ ശ്രദ്ധേയയായ റെയിൻബോ റോവെലിന്റെ പുതിയ പുസ്തമാണ് ‘ലാൻഡ് ലൈൻ’. ജോർജി മാക് കൂളിന്റെയും നീലിന്റെയും വൈവാഹിക ജീവിത്തിലുണ്ടാവുന്ന പൊരുത്തക്കേടുകളാണ് ഇതിന്റെ മുഖ്യപ്രമേയം. 15ാം വയസ്സിൽ വിവാഹിതരായ ഇവർക്ക് ആലീസ്, നാവോമി എന്നീ രണ്ട് പെൺകുട്ടികളാണുള്ളത്. ഇതിൽ നീൽ വീട്ടിൽ ഒതുങ്ങിക്കഴിയുന്നയാളാണെങ്കിൽ ജോർജി ഒരു എഴുത്തുകാരിയാണ്. തന്റെ രചനകൾക്ക് മാത്രം പ്രാധാന്യം നൽകി ജീവിക്കുന്ന അവർക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയമില്ലാതാവുകയും അതിലൂടെ അവർക്ക് കുടുംബ ജീവിതത്തിന്റെ സൗഭാഗ്യങ്ങൾ അനുഭവിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു.

ടെലിവിഷൻ റൈറ്റർ കൂടിയായ ജോർജി തന്റെ ഷോയുമായി ബന്ധപ്പെട്ട ജോലിത്തിരക്കിന്റെ പേര് പറഞ്ഞ് കുടുംബത്തോടൊപ്പമുള്ള ക്രിസ്മസ് ട്രിപ്പിൽ നിന്ന് പോലും ഒഴിഞ്ഞു മാറുന്നു. നീലും കുട്ടികളും ഒമാഹയിലുള്ള ബന്ധുവീട്ടിലേക്ക് ക്രിസ്മസ് യാത്ര പോകുന്നു. നീൽ അവളുടെ പ്രവർത്തിയുടെ പേരിൽ യാതൊന്നും പ്രതികരിച്ചതേയില്ല. എന്നാൽ നീലിന് തന്റെ പ്രവർത്തി ദുഖമുണ്ടാക്കിയെന്ന് ജോർജിക്ക് മനസ്സിലാകുന്നുണ്ട്. ലോസ് ഏയ്ഞ്ചലസിൽ ഒറ്റക്കായ അവർക്ക് ഏകാന്തത തോന്നുന്നു. തന്റെ വൈവാഹിക ബന്ധം തകരാൻ പോവുകയാണെന്ന് അവൾക്ക് തോന്നുന്നു.

തുടർന്ന് ജോർജി തന്റെ അമ്മയുടെ വീട്ടിലേക്ക് പോവുകയാണ്. അവിടെയുണ്ടായിരുന്ന പഴയ ലാൻഡ്‌ലൈൻ ഫോൺ അവരുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതാണ് പീന്നീട് നാം കാണുന്നത്. അതിലൂടെ തന്റെ ഭൂതകാലവുമായി ബന്ധപ്പെടാൻ ജോർജിക്ക് കഴിയുന്നു. നീലുമായി ഭൂതകാലത്തിൻ കണക്ട് ചെയ്യാൻ ആ ഫോണിലൂടെ ജോർജിക്ക് കഴിയുന്നു. തന്റെ ജീവിതം ഫിക്‌സ് ചെയ്യാൻ ഒരു അവസരം ഒത്തു വന്നതായി അവൾക്ക് തോന്നുന്നു. അതിനു പുറമെ നീലിന്റെ ജീവിതവും ഒരു പക്ഷേ അവരുടെ വിവാഹം വീണ്ടും ഉറപ്പിക്കാനുള്ള അവസരം ഒത്തുവന്നതായി ജോർജിക്ക് തോന്നുന്നു.

എളുപ്പത്തിൽ വായിച്ചു പോകാൻ കഴിയുന്ന പുസ്തകമായ ലാൻഡ് ലൈൻ നമ്മുടെ ബന്ധങ്ങളെ ചോദ്യം ചെയ്യുകയെന്ന ധർമവും നിറവേറ്റുന്നുണ്ട്. നമുക്കിഷ്ടപ്പെട്ടയാളെ അകലുന്ന വേളയിലും നാം എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന മഹാസത്യം വെളിപ്പെടുത്തുന്ന നോവലും കൂടിയാണ് ലാൻഡ് ലൈൻ.