വിവാദ പുസ്തകം ‘ദ റെഡ് സാരി’ ഇന്ത്യൻ വിപണിയിൽ

സ്പാനിഷ് എഴുത്തുകാരനായ ജാവിയർ മൊറോ സോണിയാ ഗാന്ധിയെക്കുറിച്ച് എഴുതിയ 'റെഡ് സാരി' എന്ന ജീവചരിത്രം ഇന്ത്യൻ വിപണിയിലെത്തി. പുസ്തകം പ്രസിദ്ധീകരിക്കുന്ന റോളി ബുക്സിന്റെ എഡിറ്റോറിയൽ എഡിറ്റർ പ്രിയ കപൂറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
 | 
വിവാദ പുസ്തകം ‘ദ റെഡ് സാരി’ ഇന്ത്യൻ വിപണിയിൽ

ന്യൂഡൽഹി: സ്പാനിഷ് എഴുത്തുകാരനായ ജാവിയർ മൊറോ സോണിയാ ഗാന്ധിയെക്കുറിച്ച് എഴുതിയ ‘ദ റെഡ് സാരി’ എന്ന ജീവചരിത്രം ഇന്ത്യൻ വിപണിയിലെത്തി. പുസ്തകം പ്രസിദ്ധീകരിക്കുന്ന റോളി ബുക്‌സിന്റെ എഡിറ്റോറിയൽ എഡിറ്റർ പ്രിയ കപൂറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

2008ൽ ‘എൽ സാരി റോജോ’ എന്ന പേരിൽ സ്പാനിഷ് ഭാഷയിൽ പുസ്തകം ഇറങ്ങിയിരുന്നു. 2010ൽ പുസ്തകം വിപണിയിലെത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും കോൺഗ്രസിൽ നിന്നുള്ള പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു. രാജീവ് ഗാന്ധിയുടെ മരണശേഷം ജീവിതത്തിലെ ഒരുപാട് പ്രയാസങ്ങളിലൂടെയും അദ്ഭുതങ്ങളിലുടെയും കടന്നുപോവുന്ന സോണിയയുടെ ജീവിതമാണ് പുസ്തകത്തിലെ ഇതിവൃത്തമെന്നാണ് പ്രസാധകർ അഭിപ്രായപ്പെടുന്നത്.

ഗാന്ധി കുടുംബത്തിന്റെ വിജയഗാഥയെക്കുറിച്ചാണ് തന്റെ പുസ്തകമെന്നും കോൺഗ്രസിലെ ആരും പുസ്തകം വായിച്ചിട്ടുണ്ടെന്ന് താൻ കരുതുന്നില്ലെന്നും പ്രതിഷേധങ്ങൾ ഉയർന്ന സമയത്ത് ജാവിയർ മൊറോ പറഞ്ഞിരുന്നു. ഡൊമിനിക് ലാപിയർക്കൊപ്പം ഫൈവ് പാസ്റ്റ് മിഡ്‌നൈറ്റ് ഇൻ ഭോപാൽ ഉൾപ്പെടെയുള്ള നിരവധി പ്രശസ്ത പുസ്തകങ്ങളെഴുതിയയാളാണ് ജാവിയർ മൊറോ.

455 പേജുകളുള്ള ‘റെഡ് സാരി’ക്ക് 395 രൂപയാണ് വില.