‘ഘർ വാപസി’ വി.എസ് പ്രകാശനം ചെയ്തു

ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന 'ഘർ വാപസി: ജാതിയിലേക്കുള്ള മടക്കം' എന്ന പുസ്തകം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ പ്രകാശനം ചെയ്തു. തിരുവനന്തപുരം വി.ജെ.ടി.ഹാളിലായിരുന്നു പ്രകാശന ചടങ്ങ്.
 | 
‘ഘർ വാപസി’ വി.എസ് പ്രകാശനം ചെയ്തു

 

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘ഘർ വാപസി: ജാതിയിലേക്കുള്ള മടക്കം’ എന്ന പുസ്തകം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ പ്രകാശനം ചെയ്തു. തിരുവനന്തപുരം വി.ജെ.ടി.ഹാളിലായിരുന്നു പ്രകാശന ചടങ്ങ്.

മന്ത്രി എം.കെ.മുനീർ, ബി.ആർ.പി.ഭാസ്‌കർ, പുസ്തകത്തിന്റെ എഡിറ്റർ ജെ.രഘു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഡിസി ബുക്‌സും കറന്റ് ബുക്‌സും മാർച്ച് ഒന്നിന് വി.ജെ.ടി.ഹാളിൽ സംയുക്തമായി സംഘടിപ്പിച്ച ‘പുസ്തകച്ചന്ത’യുടെ ഭാഗമായാണ് പുസ്തക പ്രകാശനം നടക്കുന്നത്.

പുനർ മതപരിവർത്തനത്തെക്കുറിച്ച് രാജ്യം മുഴുവൻ നടന്നു കൊണ്ടിരിക്കുന്ന സംവാദങ്ങളുടെ പരിച്ഛേദമാണ് പുസ്തകം. ചരിത്രത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് മതപരിവർത്തനത്തെ ജനാധിപത്യപരമായി അപഗ്രഥിക്കാനാണ് ഈ പുസ്തകം ശ്രമിക്കുന്നതെന്ന് പ്രസാധകർ അവകാശപ്പെടുന്നു.

ആനന്ദ്, സക്കറിയ, ഗോപാൽഗുരു, പ്രഫുൽ ബിദ്വായ്, സുഭാഷിണി അലി, എം.എൻ.കാരശ്ശേരി, ത്രിദീപ് സുഹൃദ്, ഹമീദ് ചേന്നമംഗലൂർ, കെ.കെ.കൊച്ച്, കെ.എൻ.ഗണേശ്, സണ്ണി.എം.കപിക്കാട്, നൈനാൻ കോശി, സനൽ മോഹൻ, ഷാജ് മോഹൻ തുടങ്ങി എഴുത്തുകാരും സാമൂഹ്യ ചിന്തകരുമാണ് ഘർ വാപസിയെ വിശകലനം ചെയ്യുന്നത്.