തെരുവിന്റെ കവിയുടെ മായാത്ത ഓർമ്മകളിൽ

ആൾക്കൂട്ടങ്ങൾക്ക് വെളിയിൽ സ്വന്തമായി നിർമ്മിച്ച തെരുവിൽ ജീവിച്ച കവി എ. അയ്യപ്പന്റെ ഓർമ്മകൾക്ക് ഇന്ന് നാല് വയസ്. സ്വന്തം ജീവിതം കൊണ്ട് വ്യവസ്ഥിതിയോട് കലഹിച്ച് തിരിച്ചറിയപ്പെടാതെ മരണം വരിച്ച അയ്യപ്പൻ. മലയാളിയുടെ വായനശീലത്തെ വ്യത്യസ്ത കാഴ്ച്ചപ്പാടുകൾ കൊണ്ട് കീഴ്മേൽ മറിച്ച, മുറിവുകളുടെ വസന്തമെന്ന് സ്വയം വിശേഷിപ്പിച്ച അയ്യപ്പൻ മലയാള കവിതയിലെ വേറിട്ട ശബ്ദമായിരുന്നു.
 | 

തെരുവിന്റെ കവിയുടെ മായാത്ത ഓർമ്മകളിൽ
ആൾക്കൂട്ടങ്ങൾക്ക് വെളിയിൽ സ്വന്തമായി നിർമ്മിച്ച തെരുവിൽ ജീവിച്ച കവി എ. അയ്യപ്പന്റെ ഓർമ്മകൾക്ക് ഇന്ന് നാല് വയസ്. സ്വന്തം ജീവിതം കൊണ്ട് വ്യവസ്ഥിതിയോട് കലഹിച്ച് തിരിച്ചറിയപ്പെടാതെ മരണം വരിച്ച അയ്യപ്പൻ. മലയാളിയുടെ വായനശീലത്തെ വ്യത്യസ്ത കാഴ്ച്ചപ്പാടുകൾ കൊണ്ട് കീഴ്‌മേൽ മറിച്ച, മുറിവുകളുടെ വസന്തമെന്ന് സ്വയം വിശേഷിപ്പിച്ച അയ്യപ്പൻ മലയാള കവിതയിലെ വേറിട്ട ശബ്ദമായിരുന്നു.

1949 ഒക്ടോബർ 27-ന് തിരുവനന്തപുരം നേമത്ത് ജനിച്ച അയ്യപ്പൻ സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീ ഭർത്താവായ വി. കൃഷ്ണന്റെയും സംരക്ഷണയിലാണ് വളർന്നത്. അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായിരുന്നു. 2010 ഒക്ടോബർ 23-ന് ചെന്നൈയിൽ ആശാൻ പുരസ്‌കാരം ഏറ്റു വാങ്ങാനിരിക്കെ, ഒക്ടോബർ 21-ന് തിരുവനന്തപുരത്ത് വച്ചായിരുന്നു മരണം. അനാഥമായി മോർച്ചറിയിൽ കിടന്നു വിറങ്ങലിച്ച അയ്യപ്പന്റെ മൃതദേഹത്തെ സംസ്ഥാന സർക്കാർ അവഗണിച്ചത് അന്ന് ഏറെ വിവാദമായിരുന്നു.

കേരളാ സാഹിത്യ അക്കാദമി അവാർഡും ആശാൻ പുരസ്‌കാരവും ലഭിച്ച വെയിൽ തിന്നുന്ന പക്ഷി, കറുപ്പ്, ബുദ്ധനും ആട്ടിൻകുട്ടിയും, ബലിക്കുറിപ്പുകൾ, ചിത്തരോഗാശുപത്രിയിലെ ദിനങ്ങൾ, മാളമില്ലാത്ത പാമ്പ്, പ്രവാസിയുടെ ഗീതം, മുറിവേറ്റ ശീർഷകങ്ങൾ തുടങ്ങിയവയാണ് പ്രധാനകൃതികൾ.