ഹാരിപോർട്ടർ കഥകളിലെ സെലെസ്റ്റിനയുടെ ജീവചരിത്രവുമായി റൗളിംഗ്

ഹാരിപോർട്ടർ കഥകളിലെ ഒരു കഥാപാത്രമായ സെലെസ്റ്റിന വാർബാക്കിനെ ഓർമിയില്ലേ..?. ഹാരിപോർട്ടർക്കൊപ്പം ചില കഥാസന്ദർഭങ്ങളിൽ ഭാഗഭാക്കാകുന്ന സെലെസ്റ്റിനയെക്കുറിച്ച് കൂടുതൽ അറിയാൻ ചിലർക്കെങ്കിലും താൽപര്യം തോന്നിയിരിക്കാം. അവരെ ഉദ്ദേശിച്ച് ഹാരിപോർട്ടറിന്റെ സ്രഷ്ടാവ് സാക്ഷാൽ ജെ.കെ.റൗളിംഗ് സെലെസ്റ്റിനയുടെ ജീവചരിത്രമെഴുതിയിരിക്കുയാണിപ്പോൾ. ഫാൻ സൈറ്റായ പോട്ടർമോറിലാണ് ജെ.കെ.റൗളിംഗിന്റെ ഈ രചന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
 | 

ഹാരിപോർട്ടർ സീരീസിലെ സെലെസ്റ്റിന തനിക്കിഷ്ടപ്പെട്ട ഓഫ്‌സ്റ്റേജ് കഥാപാത്രമാണന്നാണ് റൗളിംഗ് പറയുന്നത്. ഹാരിപോർട്ടറുടെ ഏഴ് വാല്യങ്ങളിലും സെലെസ്റ്റിനയെക്കുറിച്ച് പരാമർശമുണ്ടെങ്കിലും ഒരിക്കലും രംഗത്ത് വരാത്ത കഥാപാത്രമാണിത്. അവരുടെ ജീവചരിത്രം താൻ ഇമാജിൻ ചെയ്തിരുന്നുവെന്നാണ് റൗളിംഗ് പറയുന്നത്. ഇപ്പോൾ ഫാൻ സൈറ്റിലൂടെ അത് യാഥാർത്ഥ്യമാക്കിയിരിക്കുകയാണവർ.

സെലെസ്റ്റിനയെന്ന പേര് തനിക്ക് ലഭിച്ചതിന്റെ വഴികളെപ്പറ്റിയും റൗളിംഗ് വിശദീകരിക്കുന്നുണ്ട്. തനിക്കൊപ്പം ജോലി ചെയ്ത ഒരു സുഹൃത്തിന്റെ പേരായിരുന്നു സെലസ്റ്റിനയെന്ന് എഴുത്തുകാരി വെളിപ്പെടുത്തുന്നു. ലണ്ടനിലെ ആംനസ്റ്റി ഇന്റർനാഷണലിന്റെ ഹെഡ്ക്വാർട്ടേഴ്‌സിലായിരുന്നു ഇവർ ഒരുമിച്ച് ജോലി ചെയ്തത്. ചമഞ്ഞൊരുങ്ങി ഗ്ലാമറായി നടക്കുന്നയാളായിരുന്നു തന്റെ കൂട്ടുകാരി സെലെസ്റ്റിനയെന്ന് റൗളിംഗ് ഓർത്തെടുക്കുന്നുണ്ട്. പോട്ടർമോർ സൈറ്റിന്റെ സബ്‌സ്‌ക്രിപ്ഷൻ എടുത്താൽ മാത്രമെ സെലെസ്റ്റിനയുടെ ജീവചരിത്രം വായിക്കാനാവൂ.