സാഹിത്യത്തിനുള്ള നൊബേൽ ഫ്രഞ്ച് എഴുത്തുകാരൻ പാട്രിക് മോഡിയാനോയ്ക്ക്

ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഫ്രഞ്ച് എഴുത്തുകാരനായ പാട്രിക് മോഡിയാനോയ്ക്ക് ലഭിച്ചു. നോബേൽ ലഭിയ്ക്കുന്ന പതിനൊന്നാമത്തെ ഫ്രഞ്ചുകാരനാണ് ഇദ്ദേഹം. എട്ട് മില്യൺ ക്രോണറാണ് പുരസ്കാരത്തുക.
 | 
സാഹിത്യത്തിനുള്ള നൊബേൽ ഫ്രഞ്ച് എഴുത്തുകാരൻ പാട്രിക് മോഡിയാനോയ്ക്ക്

സ്റ്റോക്ക്‌ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഫ്രഞ്ച് എഴുത്തുകാരനായ പാട്രിക് മോഡിയാനോയ്ക്ക് (69) ലഭിച്ചു. നോബേൽ ലഭിയ്ക്കുന്ന പതിനൊന്നാമത്തെ ഫ്രഞ്ചുകാരനാണ് ഇദ്ദേഹം. എട്ട് മില്യൺ ക്രോണറാണ് പുരസ്‌കാരത്തുക.

1945 ജൂലൈ 30-ന് പാരിസിലിലാണ് അദ്ദേഹം ജനിച്ചത്. മിസിങ് പേഴ്‌സൺ, ഔട്ട് ഓഫ് ദി ഡാർക്, ഡോറ മർഡർ, നൈറ്റ് റൗണ്ട്‌സ് എന്നിവയാണ് പ്രധാന കൃതികൾ. ഈ വർഷം സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരത്തിനായി 271 നോമിനേഷനുകൾ ലഭിച്ചതായി അക്കാദമിയുടെ പെർമനന്റ് സെക്രട്ടറിയായ പീറ്റർ ഇൻഗ്ലുണ്ട് ഫെബ്രുവരിയിൽ പ്രസ്താവിച്ചിരുന്നു.