ഗിഫ്റ്റഡ്; പരിമിതികളിലും ജീവിതവിജയം നേടിയവരുടെ വിജയഗാഥ

സുധാ മേനോനും വി.ആർ. ഫിറോസും ചേർന്നെഴുതിയ പുസ്തമാണ് ഗിഫ്റ്റഡ്. പരിമിതികളെ അതിജീവിച്ച് ജീവിതം വിജയകരമാക്കി നേട്ടങ്ങൾ സ്വായത്തമാക്കിയവരെപ്പറ്റിയുള്ള കൃതിയാണിത്. അതിനാൽ ഏവർക്കും പ്രചോദനം പകരുന്ന പുസ്തകം കൂടിയാണിത്. സാധാരണ ആളുകൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയാത്തവരെ നാം പരിമിതിയുള്ളവരുടെ ഗണത്തിലാണ് പെടുത്താറുള്ളത്. അവരെ സഹതാപത്തോടെയോ ദയയില്ലാതെയോ ആണ് മിക്കവരും പരിഗണിക്കാറുമുള്ളത്.
 | 

എന്നാൽ സാധാരണക്കാർക്ക് ചെയ്യാൻ സാധിക്കാത്ത പല കാര്യങ്ങളും ചെയ്യാൻ കഴിവുളളവരായിരിക്കും ഇവരെന്ന് പലർക്കുമറിയില്ല. കടുത്ത ഇച്ഛാശക്തിയും പ്രയത്‌നശീലവുള്ള അക്കൂട്ടത്തിൽപ്പെട്ട ചിലർ ജീവിതവിജയം നേടിയതിന്റെ അനുഭവസാക്ഷ്യങ്ങളാണ് ഈ പുസ്തകത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. എല്ലാ കഴിവുകളുമുള്ളവർ പോലും ജീവിതത്തിൽ നിരാശരായി പിൻമാറുന്ന അവസരത്തിൽ പരിമിതികൾക്കിടയിലും തങ്ങൾക്ക് മാത്രം ലഭിച്ച ചില കഴിവുകളെ പരമാവധി ഉപയോഗിച്ച് ജീവിതവിജയത്തിന്റെ വെന്നിക്കൊടി പാറിച്ചവരുടെ വിജയഗാഥയാണീ പുസ്തകം. അത്തരക്കാരുടെ വിജയത്തെ ആഘോഷിക്കുവാനാണ് ഗ്രന്ഥകർത്താക്കൾ ഗിഫ്റ്റഡിലൂടെ ശ്രമിച്ചിരിക്കുന്നത്.

ഇതിലെ ഓരോ വിജയകഥയും ഹൃദയാർജവമായ ഭാഷയിലൂടെയാണ് ചുരുളഴിയുന്നതെന്ന് കാണാം. എല്ലാ കഴിവുകളുമുണ്ടായിട്ടും ജീവിതത്തിന് മുന്നിൽ പകച്ചു നിൽക്കുന്ന നമ്മിൽ പലർക്കും കരുത്തും ആത്മവിശ്വാസവും പ്രതീക്ഷയും പ്രവർത്തന ഊർജവും പകർന്നു നൽകുന്ന ഒരു മോട്ടിവേഷനൽ പുസ്തകമാണ്് ഗിഫ്റ്റഡെന്ന് നിസ്സംശയം പറയാം.

15 പേരുടെ വിജയകഥായാണീ പുസ്തകത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. പൾമണറി ഫൈബ്രോസിസ് എന്ന അസുഖം ബാധിച്ച ഐഷയുടെ വിജയകഥയാണിൽ ആദ്യം പറയുന്നത്. ശ്വാസകോശത്തിന് 20 ശതമാനം മാത്രം പ്രവർത്തനശേഷിയേ ഉള്ളൂ എന്നതിനാൽ ശ്വസിക്കാൻ ബുദ്ധുമുട്ടുന്ന ഒരു അവസ്ഥയാണ് ഐഷയ്ക്കുള്ളത്. സംസാരശേഷിയില്ലാത്ത അങ്കിത്, അശ്വിൻ, ജോർജ് അബ്രഹാം തുടങ്ങിയവരുടെ പരിമിതികളും വിജയകഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസെബിലിറ്റി ദൈവം തരുന്നതാണെന്നും വികലാംഗത്വം മനുഷ്യൻ നിർമിക്കുന്നതാണെന്നുമാണ് ജോർജ് അഭിപ്രായപ്പെടുന്നത്. ഇത്തരത്തിൽ പരിമിതികളോട് പടവെട്ടി ജീവിതവിജയം കാംക്ഷിച്ചവരുടെ വ്യത്യസ്തമായ ജീവിത വീക്ഷണങ്ങളും ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. റാൻഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 299 രൂപയാണ് വില.