പപ്പടത്തെ ഇംഗ്ലീഷിലെടുത്തു

മലയാളികളുടെ പ്രിയ ഭക്ഷണമായ പപ്പടത്തെ ഓക്സ്ഫോർഡ് ഡിക്ഷ്ണറിയിൽ ഉൾപ്പെടുത്തി. തിങ്കളാഴ്ച്ച പുറത്തിറങ്ങിയ ഡിക്ഷ്ണറിയുടെ ഒൻപതാം എഡിഷനിലാണ് പപ്പടവും നേർത്ത് ഇന്ത്യൻ ഭക്ഷണവിഭവമായ കീമയും ഉൾപ്പെടുത്തിയത്. പപ്പടത്തിന് ഡിഷ്ണറിയിൽ നൽകിയിരിക്കുന്ന അർത്ഥം thin wafer എന്നാണ്. വടക്കേയിന്ത്യയിലും പ്രചാരത്തിലുള്ള 'പപ്പട്' എന്ന വാക്കാണ് ഇംഗ്ലീഷിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
 | 

പപ്പടത്തെ ഇംഗ്ലീഷിലെടുത്തു
ലണ്ടൻ:
മലയാളികളുടെ പ്രിയ ഭക്ഷണമായ പപ്പടത്തെ ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറിയിൽ ഉൾപ്പെടുത്തി. തിങ്കളാഴ്ച്ച പുറത്തിറങ്ങിയ ഡിക്ഷ്ണറിയുടെ ഒൻപതാം എഡിഷനിലാണ് പപ്പടവും നേർത്ത് ഇന്ത്യൻ ഭക്ഷണവിഭവമായ കീമയും ഉൾപ്പെടുത്തിയത്. പപ്പടത്തിന് ഡിഷ്ണറിയിൽ നൽകിയിരിക്കുന്ന അർത്ഥം thin wafer എന്നാണ്. വടക്കേയിന്ത്യയിലും പ്രചാരത്തിലുള്ള ‘പപ്പട്’ എന്ന വാക്കാണ് ഇംഗ്ലീഷിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യൻ ഇംഗ്ലീഷിൽ നിന്ന് പുതുതായി 240 വാക്കുകളാണ് ഓക്‌സ്‌ഫോർഡ് ഡിക്ഷണറിയിൽ ഉൾപ്പെടുത്തിയത്. ഇതിൽ പല വാക്കുകളും ഇന്ത്യക്കാർ അടുക്കളയിൽ നിത്യേന ഉപയോഗിക്കുന്നതാണ്. പുതിയ എഡിഷനിൽ ഡിക്ഷ്ണറിയിൽ കയറിക്കൂടിയ ഇന്ത്യൻ വാക്കുകളിൽ 60 ശതമാനം ഹിന്ദിയിൽ നിന്നാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പുതിയ എഡിഷനിൽ 900 പുതിയ വാക്കുകളെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 20 ശതമാനം വാക്കുകളും സോഷ്യൽ മീഡിയയിലൂടെ വ്യാപകമായ വാക്കുകളാണ്. troll, catfish, twitterati, tweetable, tweetheart, unfriend, selfie തുടങ്ങിയവയാണത്.