ലോസ്റ്റ് വേർഡ്‌സ്; കത്തുകളിലൂടെ കഥ പറയുന്ന സഹേലിയുടെ നോവൽ

സഹേലി മിത്രയെഴുതിയ ആദ്യ നോവലാണ് ലോസ്റ്റ് വേർഡ്സ്. ഇതൊരു റൊമാന്റിക് ത്രില്ലറാണ്. കത്തുകളുടെ പരമ്പരകളിലൂടെ കഥ പറയുന്ന രീതിയാണിതിൽ അവലംബിച്ചിരിക്കുന്നത്. കത്തെഴുത്തെന്ന കല ഇന്ന് മരിച്ചു കൊണ്ടിരിക്കുകയാണെന്നും എന്നാൽ താൻ കത്തുകളെഴുതാൻ ഇഷ്ടപ്പെടുന്നുവെന്നുമാണ് നോവലിസ്റ്റ് സഹേലി പറയുന്നത്.
 | 
ലോസ്റ്റ് വേർഡ്‌സ്; കത്തുകളിലൂടെ കഥ പറയുന്ന സഹേലിയുടെ നോവൽ

സഹേലി മിത്രയെഴുതിയ ആദ്യ നോവലാണ് ലോസ്റ്റ് വേർഡ്‌സ്. ഇതൊരു റൊമാന്റിക് ത്രില്ലറാണ്. കത്തുകളുടെ പരമ്പരകളിലൂടെ കഥ പറയുന്ന രീതിയാണിതിൽ അവലംബിച്ചിരിക്കുന്നത്. കത്തെഴുത്തെന്ന കല ഇന്ന് മരിച്ചു കൊണ്ടിരിക്കുകയാണെന്നും എന്നാൽ താൻ കത്തുകളെഴുതാൻ ഇഷ്ടപ്പെടുന്നുവെന്നുമാണ് നോവലിസ്റ്റ് സഹേലി പറയുന്നത്.

കത്തെഴുതുന്നയാൾക്കാരെ ഇന്ന് കാണാൻ കഴിയാത്തതിൽ അവർ ദുഖിതയുമാണ്. ഇക്കാരണത്താലായിരിക്കണം തന്റെ പ്രഥമ നോവലിൽ ഇവർ കത്തുകൾക്ക് അനിവാര്യമായ സ്ഥാനം നൽകിയിരിക്കുന്നത്. നോവലിലെ മുഖ്യകഥാപാത്രമായ ഗീതി നന്ദി,  ജയ് എന്ന അവളുടെ ബാല്യകാല സുഹൃത്തിനെയാണ് വിവാഹം കഴിക്കുന്നത്. എന്നാൽ വളരെക്കാലം ഒളിപ്പിച്ച് വച്ച കത്തുകൾ അവർ പുറത്തെടുത്തതോടെ അവളുടെ ജീവിതം അലങ്കോലമാകുന്നു.

തന്റെ വളരെക്കാലത്തെ ഒരു സ്വപ്നമായിരുന്നു ഈ നോവലെന്നാണ് സഹേലി പറയുന്നത്. യാത്രകൾക്കിടയിൽ മനസ്സിൽ തോന്നുന്നവ ഡയറിയിലോ നെറ്റ്ബുക്കിലോ  കുറിച്ചിടുന്നത് തന്റെ  ശീലമായിരുന്നുവെന്ന് ്അവർ വെളിപ്പെടുത്തുന്നു. തന്റെ അമ്മയുടെ അസുഖം മൂലം താൻ ആകെ തളർന്നു പോകുകയും എഴുത്തിൽ മുഴുവൻ സമയം അഭയം തേടുകയും അതിലൂടെ ഈ നോവൽ യാഥാർത്ഥ്യമാകുകയുമായിരുന്നുവെന്ന് സഹേലി വെളിപ്പെടുത്തുന്നു.

അമ്മയെ സഹായിക്കാൻ വേണ്ടി ഉറക്കമിളച്ചിരുന്ന രാത്രികളിൽ എഴുതിപ്പോവുകയായിരുന്നു. അമ്മയോട് അത്രയ്ക്ക് അടുപ്പമുണ്ടായിരുന്ന സഹേലി അമ്മ രോഗിണിയായതോടെ തളർന്നു പോകുകയായിരുന്നു. തന്റെ ഭർത്താവിനോട് പോലും അവൾക്ക് ദുഖം പങ്ക് വയ്ക്കാനായിരുന്നില്ല. അവസാനം ആ ദുഖങ്ങൾ താൻ തൂലികയിലൂടെ നോവൽ രൂപത്തിൽ ആവിഷ്‌കരിക്കുകയാണുണ്ടായതെന്ന് സഹേലി പറയുന്നു.

നിത്യവും താൻ കാണുന്ന ആളുകളെയാണ് ലോസ്റ്റ് വേർഡ്‌സിൽ കഥാപാത്രങ്ങളായി ചിത്രീകരിച്ചിരിക്കുന്നത്. ഒരു രചയിതാവിനെ സംബന്ധിച്ചിടത്തോളം ഭാവനക്ക് ഏറ്റവും പറ്റിയ സ്ഥലമാണ്  ഇന്ത്യയെന്നാണ് സഹേലിയുടെ കണ്ടെത്തൽ. യാത്രകളിലൂടെ താൻ അനുഭവിച്ച കാര്യങ്ങളും കഥാപാത്രങ്ങളും സഹേലി ഈ നോവലിൽ ആവിഷ്‌കരിച്ചിരിക്കുന്നു. ഇപ്പോൾ കുട്ടികൾക്കുള്ള ഒരു കഥാ സമാഹാരത്തിന്റെ പണിപ്പുരയിലാണ് സഹേലി. തന്റെ മകൻ മൗസ് ഡിറ്റക്ടീവായ ജെറോനിമോ സ്റ്റിൽട്ടന്റെ  ആരാധകനാണെന്നും താൻ സ്റ്റിൽട്ടന്റെ ഇന്ത്യൻ പതിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും സഹേലി വെളിപ്പെടുത്തുന്നു.