ഗാന്ധി രാജ്യത്തെ ആദ്യ കോർപ്പറേറ്റ് ഏജന്റ്: അരുന്ധതി റോയ്

ലക്നൗ: മഹാത്മാ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയ് വീണ്ടും രംഗത്ത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയാണ് രാജ്യത്തെ ആദ്യത്തെ കോർപ്പറേറ്റ് സ്പോൺസേർഡ് ഏജന്റെന്ന് അരുന്ധതി പറഞ്ഞു. പത്താമത് ഖോരക്പൂർ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനയോഗത്തിൽ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്. ദളിതരെയും സ്ത്രീകളെയും ദരിദ്രരെയും കുറിച്ച് മോശമായി എഴുതിയിട്ടുള്ള ഒരാളെ രാജ്യം ആരാധിക്കുന്നതാണ് ഏറ്റവും വലിയ കാപട്യംമെന്നും അരുന്ധതി പരസ്യമായി തുറന്നടിച്ചു. ഈ പരാമർശം കാണികളിൽ നിന്ന് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. അദ്ദേഹത്തെ കോർപ്പറേറ്റ്
 | 
ഗാന്ധി രാജ്യത്തെ ആദ്യ കോർപ്പറേറ്റ് ഏജന്റ്: അരുന്ധതി റോയ്

 

ലക്‌നൗ: മഹാത്മാ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയ് വീണ്ടും രംഗത്ത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയാണ് രാജ്യത്തെ ആദ്യത്തെ കോർപ്പറേറ്റ് സ്‌പോൺസേർഡ് ഏജന്റെന്ന് അരുന്ധതി പറഞ്ഞു. പത്താമത് ഖോരക്പൂർ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനയോഗത്തിൽ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.

ദളിതരെയും സ്ത്രീകളെയും ദരിദ്രരെയും കുറിച്ച് മോശമായി എഴുതിയിട്ടുള്ള ഒരാളെ രാജ്യം ആരാധിക്കുന്നതാണ് ഏറ്റവും വലിയ കാപട്യംമെന്നും അരുന്ധതി പരസ്യമായി തുറന്നടിച്ചു.  ഈ പരാമർശം കാണികളിൽ നിന്ന് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. അദ്ദേഹത്തെ കോർപ്പറേറ്റ് സ്‌പോൺസേർഡ് ഏജന്റ് എന്ന് വിളിക്കരുതെന്നുള്ള യുവാവിന്റെ പ്രതികരണത്തിന് താൻ അദ്ദേഹത്തെ കുറിച്ച് ധാരാളം പഠനം നടത്തിയിട്ടുണ്ടെന്നും 1909 മുതൽ 1946 വരെ ഗാന്ധിജി എഴുതിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും അരുന്ധതി മറുപടി പറഞ്ഞു.

രാജ്യത്തെ കോർപ്പറേറ്റ് ഭരണസംവിധാനങ്ങളെ കുറിച്ചും അരുന്ധതി റോയ് പ്രതികരിച്ചു. നരേന്ദ്ര മോഡിയല്ല ശരിക്കും രാജ്യം ഭരിക്കുന്നത്. മറിച്ച് അംബാനിമാരും ടാറ്റയും മറ്റ് വൻകിട കോർപ്പറേറ്റ് ഭീമൻമാരുമാണ്. വലിയ മാധ്യമ സ്ഥാപനങ്ങൾ മുതൽ ചെറുകിട കമ്പനികൾ വരെ ഇവരുടെ നിയന്ത്രണത്തിലാണെന്നും അരുന്ധതി പറഞ്ഞു.

മഹാത്മാഗാന്ധി ബ്രിട്ടീഷുകാരുടെ എജന്റായിരുന്നുവെന്നുള്ള സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. ബ്രിട്ടീഷുകാരുടെ നയങ്ങളാണ് ഗാന്ധി പിന്തുടർന്നത്. ഗാന്ധിയുടെ പ്രവർത്തനങ്ങൾ ഹിന്ദുത്വത്തിൽ മാത്രം അധിഷ്ഠിതമായിരുന്നുവെന്നും ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിന് ഊർജ്ജം പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകളെന്നും കട്ജു സ്വന്തം ബ്ലോഗിൽ കുറിച്ചിരുന്നു.