ബാലചന്ദ്ര നേമാഡേക്ക് ജ്ഞാനപീഠം

മറാത്തി എഴുത്തുകാരൻ ബാലചന്ദ്ര നേമാഡേക്ക് ജ്ഞാനപീഠം പുരസ്കാരം. നേമാഡേയുടെ 'ഹിന്ദു' എന്ന നോവലിനാണ് പുരസ്കാരം.
 | 
ബാലചന്ദ്ര നേമാഡേക്ക് ജ്ഞാനപീഠം

 

ന്യൂഡൽഹി:  ഈ വർഷത്തെ ജ്ഞാനപീഠ പുരസ്‌കാരം പ്രമുഖ മറാത്തി നോവലിസ്റ്റും കവിയുമായ ബാലചന്ദ്ര നേമാഡേക്ക് (77). നേമാഡേയുടെ ‘ഹിന്ദു’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 11 ലക്ഷം രൂപയും സരസ്വതി ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കോസല, ബിദാർ, ജാരില, ഝൂൽ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രശസ്ത കൃതികൾ. മെലഡി, ദേഖനി എന്നിവ കവിതാ സമാഹാരങ്ങളാണ്. മറാത്തിയിലെ ‘വാചാ’ എന്ന മാസികയുടെ പത്രാധിപനായിരുന്ന നേമാഡേക്ക് 2011ൽ പദ്മശ്രീയും ലഭിച്ചിരുന്നു.