പ്രേം നാം ഹെ മേരാ; പ്രേം ചോപ്രയുടെ ജീവചരിത്രം ചുരുളഴിക്കുന്ന പുസ്തം

സിനിമയിലെ നായകൻമാരുടെ ജീവിതത്തെക്കുറിച്ചറിയാൻ മിക്കവർക്കും നല്ല താൽപര്യമാണ്. എന്നാൽ വർഷങ്ങളോളം ബോളിവുഡിൽ വില്ലനായി വാണ ഒരാളുടെ ജീവിതകഥ എങ്ങനെയിരിക്കും..? . വളരെക്കാലം ഹിന്ദിസിനിമയിലെ പ്രതിനായകനായി തിളങ്ങിയ പ്രേം ചോപ്രയുടെ ജീവചരിത്രമായ പ്രേം നാം ഹെ മേരാ എന്ന ഗ്രന്ഥത്തെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. അദ്ദേഹത്തിന്റെ മൂത്തപുത്രിയായ രകിത നന്ദയാണീ പുസ്തകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
 | 

പ്രേം നാം ഹെ മേരാ;  പ്രേം ചോപ്രയുടെ ജീവചരിത്രം ചുരുളഴിക്കുന്ന പുസ്തം
സിനിമയിലെ നായകൻമാരുടെ ജീവിതത്തെക്കുറിച്ചറിയാൻ മിക്കവർക്കും നല്ല താൽപര്യമാണ്. എന്നാൽ വർഷങ്ങളോളം ബോളിവുഡിൽ വില്ലനായി വാണ ഒരാളുടെ ജീവിതകഥ എങ്ങനെയിരിക്കും..? . വളരെക്കാലം ഹിന്ദിസിനിമയിലെ പ്രതിനായകനായി തിളങ്ങിയ പ്രേം ചോപ്രയുടെ ജീവചരിത്രമായ പ്രേം നാം ഹെ മേരാ എന്ന ഗ്രന്ഥത്തെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. അദ്ദേഹത്തിന്റെ മൂത്തപുത്രിയായ രകിത നന്ദയാണീ പുസ്തകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നീണ്ട വർഷങ്ങൾ വെള്ളിത്തിരിയിൽ നിറഞ്ഞു നിന്ന ഒരാളുടെ സംഭവബഹുലമായ ജീവിതം ഒരു പുസ്തകത്തിലേക്ക് ഭംഗിയായി ഒതുക്കുകയെന്നത് എളുപ്പമുള്ള ജോലിയല്ല. എന്നാൽ രകിത ഇത് ഭംഗിയായി നിർവഹിച്ചിരിക്കുന്നു.

കഴിഞ്ഞ കാലത്തെ നടന്മാരിലധികം പേരും ഈ മേഖയിലെത്താനും പിടിച്ച് നിൽക്കാനും ഒട്ടേറെ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. പ്രേം ചോപ്രയുടെ ജീവിതവും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.  ലാഹോറിലെ ഒരു മധ്യവർഗകുടുബത്തിൽ പിറന്ന പ്രേംചോപ്രയ്ക്ക് ബോളിവുഡിലേക്കുള്ള വഴികൾ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഒരു അക്കൗണ്ട് ഓഫീസറും അമ്മ ഹൗസ് വൈഫുമായിരുന്നു. രണ്ടു ആൺകുട്ടികൾക്ക് ശേഷം ഒരു പെൺകുട്ടിയുണ്ടാകാൻ ഈ ദമ്പതിമാർ കൊതിച്ചിരിക്കുമ്പോഴായിരുന്നു മൂന്നാമത്തെ ആൺകുട്ടിയായി പ്രേം ചോപ്രയുടെ ജനനം. 1947 സെപ്റ്റംബർ 23നായിരുന്നു അദ്ദേഹം ജനിച്ചത്. തുടർന്ന് ആ കുടുംബം സിലയിലേക്ക് കുടിയേറുകയും ഒരു പുതിയ ജീവിതം തുടങ്ങുകയും ചെയ്തു. അക്കാലത്തെ സ്മരണകൾ പ്രേം ചോപ്ര ഈ പുസ്തകത്തിലൂടെ വിശദമായി വിവരിക്കുന്നുണ്ട്. അവയെ യഥാതദമായി ഈ പുസ്തകത്തിലേക്ക് ആവിഷ്‌ക്കരിക്കുന്നതിൽ അദ്ദേഹത്തിന്റെ മകൾ വിജയിക്കുകയും ചെയ്തു.

സിനിമകളിൽ ഭാഗ്യം പരീക്ഷിക്കാൻ 1955ലാണ് പ്രേം ചോപ്ര മുംബൈയിലെത്തിയത്. അദ്ദേഹത്തിന്റെ തീരുമാനത്തിൽ കുടുംബം സന്തോഷിച്ചിരുന്നില്ല. ബോളിവുഡിൽ ആരും അവസരം നൽകാത്തതിനെത്തുടർന്ന് അദ്ദേഹം പഞ്ചാബി സിനിമയിലും ഭാഗ്യമന്വേഷിച്ചിരുന്നു. എന്നാൽ അവിടെയും നിരാശയായിരുന്നു ഫലം. പിന്നീട് ടൈംസ് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്ന കാലത്താണ് പ്രേംചോപ്രയ്ക്ക് ശ്രദ്ധേയമായ വേഷം ലഭിച്ചത്. സിനിമാരംഗത്ത് പ്രേംചോപ്രയ്ക്ക് സ്വന്തമായ വ്യക്തിത്വം നൽകിയത് രാജ്കപൂറാണ്. അദ്ദേഹം അഭിനയിച്ച സിനിമയിലെ ഒരു ഡയലോഗായ ‘പ്രേം നാം ഹെ മേരാ’ യിലൂടെയാണ് പ്രേം ചോപ്ര ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ അദ്ദേഹത്തിന്റെ ജീവചരിത്രത്തിനും ആ പേരാണ് മകൾ നൽകിയിരിക്കുന്നത്.
പിന്നീട് ബോളിവുഡിൽ നിന്നും ധാരാളം വേഷങ്ങൾ അദ്ദേഹത്തെത്തേടിയെത്തി. വില്ലൻ വേഷങ്ങൾക്ക് തനതായ ഒരു മാനം നൽകിയതാണ് പ്രേംചോപ്രയുടെ വിജയം. അദ്ദേഹം നല്ലൊരു നടയായതു കൊണ്ട് മാത്രമല്ല ആളുകൾ പ്രേംചോപ്രയ്‌ക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നത്. മറിച്ച് അദ്ദേഹം നല്ലൊരു മനുഷ്യനുമായിരുന്നു. ബോളിവുഡിലെ പ്രമുഖരോടൊപ്പമുള്ള തന്റെ അനുഭവങ്ങൾ ഈ പുസ്തകത്തിലൂടെ പ്രേം ചോപ്ര പങ്ക് വയ്ക്കുന്നുണ്ട്. രൂപ ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 495 രൂപയാണ്.