മോഹിനി; സിനിമ കാണുന്നത് പോലെ വായിച്ചു പോകാവുന്ന ഒരു പുസ്തകം

കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള പുസ്തരചനയിൽ ദേശീയ അവാർഡ് നേടി എഴുത്തുകാരനാണ് രാമേന്ദ്ര കുമാർ. രാമേൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. മുതിർന്നവർക്ക് വേണ്ടി അദ്ദേഹമെഴുതിയ ആദ്യപുസ്തം മോഹിനി പുസ്തവിൽപനരംഗത്ത് തരംഗമാവുന്നു. റിലീസ് ചെയ്ത് ആദ്യ ആഴ്ചക്കുള്ളിൽ പുസ്തകത്തിന്റെ ആദ്യ പതിപ്പ് മുഴുവൻ വിറ്റ് പോയിരിക്കുകയാണ്.
 | 
മോഹിനി; സിനിമ കാണുന്നത് പോലെ വായിച്ചു പോകാവുന്ന ഒരു പുസ്തകം

കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള പുസ്തരചനയിൽ ദേശീയ അവാർഡ് നേടി എഴുത്തുകാരനാണ് രാമേന്ദ്ര കുമാർ. രാമേൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. മുതിർന്നവർക്ക് വേണ്ടി അദ്ദേഹമെഴുതിയ ആദ്യപുസ്തം മോഹിനി പുസ്തവിൽപനരംഗത്ത് തരംഗമാവുന്നു. റിലീസ് ചെയ്ത് ആദ്യ ആഴ്ചക്കുള്ളിൽ പുസ്തകത്തിന്റെ ആദ്യ പതിപ്പ് മുഴുവൻ വിറ്റ് പോയിരിക്കുകയാണ്.

ഒരു ബോളിവുഡ് നടിയുടെ ജീവിതകഥയാണ് ഈ പുസ്തകത്തിലൂടെ ചുരുളഴിയുന്നത്. സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നും ഉയർന്ന് വന്ന് ബോളിവുഡിന്റെ വിജയക്കൊടുമുടിയിൽ താരരാജ്ഞിയായി വാണ അവളുടെ ദുരന്തപര്യവസായിയായ കഥയാണ് മോഹിനിയിലൂടെ രാമേൻ വരച്ചിടുന്നത്. ഓർമ വച്ച നാൾ മുതൽ ബോളിവുഡ് സിംഹാസനം സ്വപ്നം കണ്ട കഥാപാത്രമാണ് ഇതിലെ നടി. തന്റെ ലക്ഷ്യത്തിലെത്താൻ വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറായിരുന്നു. തനിക്കു വശമുള്ള എല്ലാ തന്ത്രങ്ങളും കുതന്ത്രങ്ങളും അവർ ഇതിനായി നിർബാധം എടുത്തുപയോഗിക്കുന്നു. വിജയത്തിലേക്കുള്ള യാത്രക്കിടയിൽ അവർ നിരവധി ബന്ധങ്ങളിൽ ഏർപ്പെടുന്നുണ്ട്. ചിലർ നടിയെ ശാരീരികമായി ചൂഷണം ചെയ്യുന്നുണ്ട്. അവളുടെ മാനേജരായ വിക്കി, സംവിധായകൻ സാം സേവ്യൽ, ഇമ്രാൻ ബായ് തുടങ്ങിയവർ മോഹിനിക്ക് വിജയത്തിലേക്കുള്ള കുതിപ്പിന് പിന്തുണയേകിയവരിൽ ചിലരാണ്.

മോഹിനിയുടെ അമ്മ ജൂനിയർ ആർട്ടിസ്റ്റും നർത്തകിയുമായിരുന്നു. തന്റെ മൂല്യങ്ങൾ പണയം വയ്ക്കാൻ തയ്യാറാകാത്തതു കൊണ്ട് ഒരു കാലത്ത് സിനിമാലോകം ഉപേക്ഷിച്ച കലാകാരിയാണവർ. എന്നാൽ അമ്മയെപ്പോലെ ആദർശത്തെ പുൽകി തന്റെ സ്വപ്നസാമ്രാജ്യങ്ങൾ നഷ്ടപ്പെടുത്താൻ മോഹിനി ഒരുക്കമായിരുന്നില്ല. അവളുടെ മോഹങ്ങളുടെയും ആർത്തി പൂണ്ട പരിശ്രമങ്ങളുടെയും മഹാവിജയങ്ങളുടെയും മോഹഭംഗങ്ങളുടെയും കഥയാണ് രാമേൻ ഈ പുസ്തകത്തിലൂടെ വെളിവാക്കുന്നത്. വിജയത്തിനായി കുറുക്കുവഴികൾ ഉപയോഗിച്ചവർ ഒരു കാലത്ത് ദുഖിക്കേണ്ടി വരുമെന്ന യാഥാർത്ഥ്യം മോഹിനിയിലൂടെ രാമേൻ വായനക്കാർക്ക് പകർന്ന് നൽകുന്നുണ്ട്.

ഒരു ടിപ്പിക്കൽ ബോളിവുഡ് മസാല സിനിമ കാണുന്ന അനുഭൂതിയോടെ വായിച്ചു പോകാവുന്ന നോവലാണിത്. മ്യൂസിക്, ഡാൻസ്, റൊമാൻസ്, സസ്‌പെൻസ്, ലൗ, ഗ്ലാമർ, സംഘട്ടനം, പക തുടങ്ങിയ ഹിറ്റ് ഫോർമുലകളെല്ലാം ഈ നോവലിൽ ശരിയായ അളവിൽ ഒരു സിനിമയിലെന്ന വണ്ണം സമന്വയിപ്പിച്ചിരിക്കുകയാണ്. നോവൽ എന്ന് കേൾക്കുമ്പോൾ നാം പ്രതീക്ഷിക്കുന്ന കാവ്യാംശം നിറഞ്ഞു തുളുമ്പുന്ന വിവരണങ്ങളൊന്നും മോഹിനിയിലില്ല. ഇന്ത്യയിലെ പുതുതലമുറയിലെ ഇംഗ്ലീഷ് എഴുത്തുകാരുടെ അതേ ശൈലിയാണ് രാമേൻ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. എളുപ്പം മനസ്സിലാകുന്ന ലളിതമായ ഭാഷയിലാണ് മോഹിനി എഴുതിയിട്ടുള്ളത്.

ബോളിവുഡിലെ നടീ-നടൻമാരുടെ അറിയാക്കഥകളോട് സാദൃശ്യം പുലർത്തി വിവാദങ്ങളുണ്ടാക്കാൻ ഈ നോവൽ മെനക്കെടുന്നില്ല. എന്നാൽ ഇതിലെ ചില കഥാപാത്രങ്ങൾക്ക് ബോളിവുഡിലെ പഴയ ചില മുഖങ്ങളോട് സാദൃശ്യം തോന്നിയാൽ അത്ഭുതപ്പെടേണ്ടതില്ല. ഒറ്റയിരുപ്പിനോ ചെറിയ യാത്രകളിലെ ഇടവേളകളിലോ വായിച്ച് തീർക്കാവുന്ന നോവലാണ് മോഹിനി. ഒരു മസാല സിനിമ ആനന്ദിപ്പിക്കുന്നതു പോലെ ്‌വിനോദം പകരുന്ന കൃതിയാണിത്. രണ്ട് മണിക്കൂർ നേരമുള്ള സിനിമാക്കഥയെ 200 പേജിലൊതുക്കിയ അനുഭവം. ഈ വർഷം ആദ്യം പുറത്തിറങ്ങിയ മോഹിനിയുടെ പ്രസാധകർ ബ്ലൂജെ ബുക്ക്‌സാണ്.