രാജേഷ് ഖന്നയെക്കുറിച്ചുള്ള അറിയാക്കഥകളുടെ പുസ്തകം

രാജേഷ് ഖന്ന, ദി അൺടോൾഡ് സ്റ്റോറ്റി ഓഫ് ഇന്ത്യാസ് ഫസ്റ്റ് സൂപ്പർ സ്റ്റാർ എന്ന പുസ്തകത്തിലൂടെ ഇന്ത്യയിലെ ആദ്യ സൂപ്പർസ്റ്റാറിന്റെ ആരും പറയാത്ത കഥകൾ വെളിപ്പെടുത്തുകയാണ് ഗ്രന്ഥകർത്താവായ യാസെർ ഉസ്മാൻ. രാജേഷ് ഖന്നയെന്ന പ്രതിഭാസം, പ്രണയത്തിന്റെ രാജാവ്, ദുരന്തത്തിന്റെ പ്രതീകം തുടങ്ങിയ വ്യത്യസ്തമായ കാഴ്ചപ്പാടുകളിലാണ് ഈ പുസ്തകത്തിലൂടെ രാജേഷ് ഖന്നയുടെ ജീവിതം ചുരുളഴിയുന്നത്.
 | 

രാജേഷ് ഖന്നയെക്കുറിച്ചുള്ള അറിയാക്കഥകളുടെ പുസ്തകം
രാജേഷ് ഖന്ന, ദി അൺടോൾഡ് സ്‌റ്റോറ്റി ഓഫ് ഇന്ത്യാസ് ഫസ്റ്റ് സൂപ്പർ സ്റ്റാർ എന്ന പുസ്തകത്തിലൂടെ ഇന്ത്യയിലെ ആദ്യ സൂപ്പർസ്റ്റാറിന്റെ ആരും പറയാത്ത കഥകൾ വെളിപ്പെടുത്തുകയാണ് ഗ്രന്ഥകർത്താവായ യാസെർ ഉസ്മാൻ.  രാജേഷ് ഖന്നയെന്ന പ്രതിഭാസം, പ്രണയത്തിന്റെ രാജാവ്, ദുരന്തത്തിന്റെ പ്രതീകം തുടങ്ങിയ വ്യത്യസ്തമായ കാഴ്ചപ്പാടുകളിലാണ് ഈ പുസ്തകത്തിലൂടെ രാജേഷ് ഖന്നയുടെ ജീവിതം ചുരുളഴിയുന്നത്.  നിരവധി നിർമ്മാതാക്കൾക്കും സംവിധായകർക്കും പ്രിയപ്പെട്ട താരമായിരുന്നു ഖന്നയെന്ന് ഈ പുസ്തകം സമർത്ഥിക്കുന്നുണ്ട്.  അതിലുപരി പല ചലച്ചിത്രകാരൻമാർക്കും വിജയത്തിലേക്കുള്ള ഉറപ്പായ ടിക്കറ്റായും ഈ താരം നിലകൊണ്ടു.

രാജേഷ് ഖന്ന, ദേവാനന്ദ്, അമിതാഭ് ബച്ചൻ, ഷമ്മി കപൂർ, തുടങ്ങിയവർ ഓരോ കാലഘട്ടത്തിന്റെ രോമാഞ്ചവും ആമോദവുമായിരുന്നുവെന്ന്  പുസ്തകത്തിലൂടെ യാസെർ ചൂണ്ടിക്കാട്ടുന്നു. യാസെർ മുംബൈയിൽ ടിവി ജേർണലിസ്റ്റായിരിക്കുമ്പോഴാണ് രാജേഷ് ഖന്ന മരിക്കുന്നത്. തന്റെ ജോലിയുടെ ഭാഗമായി അദ്ദേഹം ഖന്നയെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യാനിടയാകുന്നു. തുടർന്നാണ് താൻ അദ്ദേഹത്തെക്കുറിച്ചുള്ള ഒരു  പുസ്തകത്തിലേക്കെത്തിയതെന്നും യാസെർ പറയുന്നു.

ഇതിലുപരി താൻ ആ അനശ്വര നടന്റെ ആരാധകനായിരുന്നുവെന്നും യാസെർ പറയുന്നു.  2012 ജൂലൈ 18ന് അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തിന് ആയിരങ്ങൾ ഒഴുകിയെത്തിയത് ഗ്രന്ഥകർത്താവിനെ അത്ഭുതപ്പെടുത്തി. തുടർന്നാണ് ഈ പുസ്തകത്തിന്റെ രചനയാരംഭിച്ചത്. രാജേഷ് ഖന്നയെക്കുറിച്ച് ഇതുവരെ പുറം ലോകം അറിയാത്ത നിരവധി വസ്തുതകൾ തന്റെ പുസ്തകത്തിലുണ്ടെന്ന് യാസെർ അവകാശപ്പെടുന്നത്.

മാതാപിതാക്കളെപ്പററി നിഗൂഢത കാത്ത് സൂക്ഷിക്കാൻ ഖന്ന എന്നും ശ്രമിച്ചതായി തനിക്ക്  കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്ന് യാസെർ പറയുന്നു. സാധാരണ ജീവചരിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു നോവലെഴുതുന്ന ചാരുതയോടെയാണിത് എഴുതിയിട്ടുള്ളത്. രാജേഷ് ഖന്നയുടെ എല്ലാ ജനപ്രിയ സിനിമകളുടെയും  ചേരുവകൾ ഇതിൽ തൊട്ട് ചേർക്കാൻ ശ്രമിച്ചിരിക്കുന്നു. പെൻഗ്വിൻ ആണ് പുസ്തകത്തിന്റെ പ്രസാധകർ.