2014-ൽ യൂട്യൂബിൽ ഹിറ്റായ പത്ത് സംഗീത വീഡിയോകൾ

ഡാർക്ക് ഹോഴ്സ് കാറ്റി പെറി കാറ്റി പെറിയുടെ ജൂസി ജെയും പ്രത്യക്ഷപ്പെടുന്ന ഗാനത്തിന്റെ വീഡിയോ ഫെബ്രുവരിയിലാണ് പുറത്തിയത്. ഇതുവരെ 73 കോടി ആളുകളാണ് ഡാർക്ക് ഹോഴ്സ് യുട്യൂബിലൂടെ കണ്ടത്.
 | 

1. ഡാർക്ക് ഹോഴ്‌സ് കാറ്റി പെറി
കാറ്റി പെറിയുടെ ജൂസി ജെയും പ്രത്യക്ഷപ്പെടുന്ന ഗാനത്തിന്റെ വീഡിയോ ഫെബ്രുവരിയിലാണ് പുറത്തിയത്. ഇതുവരെ 73 കോടി ആളുകളാണ് ഡാർക്ക് ഹോഴ്‌സ് യുട്യൂബിലൂടെ കണ്ടത്.

 

2. ബൈലാന്റോ എറീഗേ ഇഗ്ലേഷിയസ്
സ്പാനിഷ് പോപ്പ് ഗായകൻ എറീനേ ഇഗ്ലേഷിയസിന്റെ ബൈലാന്റോയാണ് രണ്ടാമതെത്തിയിരിക്കുന്നത്. സ്പാനിഷിലുള്ള ഗാനത്തിന്റെ വീഡിയോ ഏപ്രിൽ 11നാണ് യുട്യൂബിൽ അപ് ലോഡ് ചെയ്തത്. ഇതുവരെ 60.6 കോടി ആളുകൾ വീഡിയോ കണ്ടിട്ടുണ്ട്.

 

3. ക്യാന്റ് റിമംബർ ടു ഫൊർഗെറ്റ് യു ഷാക്കീറ
പ്രസിദ്ധ പോപ്പ് താരങ്ങളായ ഷക്കീറയും റിയാനയും ഒന്നിച്ചു പാടിയ പാട്ട് ‘ക്യാന്റ് റിമംബർ ടു ഫോർഗെറ്റ്’ എന്ന ഗാനം ജനുവരി 30 -നാണ് അപ് ലോഡ് ചെയ്തത്. ഇതുവരെ 44.7 കോടി ആളുകൾ ഗാനം കണ്ടു.

 

4. ലാ ലാ ലാ ഷാക്കീറ
ഫിഫയുടെ ഔദ്യോഗിക ഗാനമല്ലായിരുന്നുവെങ്കിലും ഔദ്യോഗിക ഗാനമായ വി ആർ ദ വണ്ണിനെക്കാളും വലിയ വിജയമായിരുന്നു ലാ ലാ ലാ. മെയിൽ പുറത്തിറങ്ങിയ വീഡിയോ ഇതുവരെ 42.4 കോടി ആളുകളാണ് കണ്ടത്.

 

5. വിഗിൾജെയ്‌സൺ ഡിറുലോ
അമേരിക്കൻ ഗായകൻ ജെയ്‌സൺ ഡിറുലോയും സ്‌നൂപ്പി ഡോഗും ചേർന്ന് പുറത്തിറക്കിയ വിഗിൾ എന്ന ഗാനമാണ് അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത്. മെയ് 21-ന് പുറത്തിറങ്ങിയ വീഡിയോ ഇതുവരെ 41.1 കോടി ആളുകളാണ് കണ്ടത്.

 

6. ഫാൻസി ഇഗ്ഗി അസേലിയ
യുവഗായികയായി ബിൽബോർഡ് തെരഞ്ഞെടുക്കപ്പെട്ട ഇഗ്ഗിയാണ് ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ ഗായിക. മാർച്ച് നാലിന് പുറത്തിറങ്ങിയ ഇഗ്ഗിയുടെ ഫാൻസി ഇതുവരെ 39.7 കോടി ആളുകളാണ് കണ്ടത്.

 

7.ഓൾ എബൗട്ട് ദാറ്റ് ബാസ് മേഗൻ ട്രെയ്‌നർ
അമേരിക്കൻ യുവഗായികയെ മേഗൻ ട്രെയ്‌നറെ പ്രശസ്തിയിലേയ്ക്കുയർത്തിയ ഗാനമാണ് ഓൾ എബൗട്ട് ദാറ്റ് ബാസ്. തുടർച്ചയായി എട്ടാഴ്ച്ചകൾ ബിൽബോർഡ് ഹോട്ട് 100 ന്റെ ആദ്യ സ്ഥാനങ്ങളിൽ നിന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയത് ജൂൺ 11 നാണ്. ഇതുവരെ 39.3 കോടി ആളുകളാണ് ഗാനം യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്

 

8. ഷാന്റലിയർ സിയ
ഓസ്‌ട്രേലിയൻ റിക്കോർഡ് ആർട്ടിസ്റ്റായ സിയയുടെ ആറാമത്തെ സ്റ്റുഡിയോ ആൽബമായ 1000 ഫോംസ് ഓഫ് ഫിയറിലെ ഷാന്റലിയർ എന്ന സിംഗിളിന്റെ വീഡിയോയാണ് 38.8 കോടി കാഴ്ച്ചക്കാരുമായി എട്ടാം സ്ഥാനതെത്തിയിരിക്കുന്നത്. മെയ് ആറിനാണ് ഷാന്റലിയർ യൂട്യൂബിൽ അപ് ലോഡ് ചെയ്തത്.

 

9. ഷെയ്ക്ക് ഇറ്റ് ഓഫ്‌ ടെയ്‌ലർ സ്വിഫ്റ്റ്
അമേരിക്കൻ കൺട്രി സംഗീതജ്ഞ ടെയ്‌ലർ സ്വിഫ്റ്റിന്റെ പോപ്പിലേയ്ക്കുള്ള ചുവടുവെപ്പായിരുന്നു ഷെയ്ക്ക് ഇറ്റ് ഓഫ്. 1989 എന്ന സ്വിഫ്റ്റിന്റെ ആദ്യ പോപ്പ് ആൽബത്തിലെ ഗാനമായ ഷെയ്ക്ക് ഇറ്റ് ഓഫ് പുറത്തിറങ്ങിയത് ഓഗസ്റ്റ് 18നാണ്. ഇതുവരെ 38.3 കോടി ആളുകളാണ് ഗാനം യുട്യൂബിലൂടെ കണ്ടത്.

 

10. അനാക്കോണ്ട നിക്കി മിനാജ്
വിവാദങ്ങൾ ഏറെ സൃഷ്ടിച്ച ഗാനമായിരുന്ന അമേരിക്കൻ റാപ്പർ നിക്കി മിനാജിന്റെ അനാക്കോണ്ട. മിനാജിന്റെ പിങ്ക് പ്രിന്റ് എന്ന ആൽബത്തിലെ ഗാനമായ അനാക്കോണ്ടയുടെ വീഡിയോ പുറത്തിറങ്ങിയത് ഓഗസ്റ്റിലാണ്. ഇതുവരെ 33.6 കോടി ആളുകളാണ് അനാക്കോണ്ട യൂട്യൂബിലൂടെ കണ്ടത്.