അക്ഷയ്കുമാറും ഹണിസിങും ഒന്നിക്കുന്ന ആൽക്കഹോളിക്ക്

പാർട്ടി ഓൾ നൈറ്റ് എന്ന ഹിറ്റ് ഗാനത്തിന് ശേഷം അക്ഷയ്കുമാറും ഹണി സിങും ഒരുമിക്കുന്ന ആൽക്കഹോളിക്ക് പുറത്തിറങ്ങി
 | 
അക്ഷയ്കുമാറും ഹണിസിങും ഒന്നിക്കുന്ന ആൽക്കഹോളിക്ക്

പാർട്ടി ഓൾ നൈറ്റ് എന്ന ഹിറ്റ് ഗാനത്തിന് ശേഷം അക്ഷയ്കുമാറും ഹണി സിങും ഒരുമിക്കുന്ന ആൽക്കഹോളിക്ക് പുറത്തിറങ്ങി. അക്ഷയ് അതിഥി വേഷത്തിൽ എത്തുന്ന ചിത്രം ദ ഷൗക്കീൻസിലെ ഗാനമാണ് ആൽക്കഹോളിക്ക്. സാഹിൽ കൗശലിന്റെ വരികൾക്ക് ഹണി സിങ് ഈണം പകർന്ന് പാടിയിരിക്കുന്നു. അശോക് കുമാർ, ഉത്പൽ ദത്ത്, എ കെ ഹംഗൽ, രതി അഗ്‌നിഹോത്രി, മിഥുൻ ചക്രബർത്തി എന്നിവർ അഭിനയിച്ച് ബസു ചാറ്റർജി സംവിധാനം ചെയ്ത് 1982 ൽ പുറത്തിറങ്ങിയ ചിത്രമായ ഷൗക്കീനിന്റെ റീമെയ്ക്കാണ് ദ ഷൗക്കീൻസ്.

മൂന്ന് മധ്യവയസ്‌കരുടെ ജീവിതത്തിലേയ്ക്ക് ഒരു യുവതി കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. അഭിഷേക് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനുപം ഖേർ, അന്നു കപൂർ, പീയുഷ് മിശ്ര എന്നിവർ മധ്യവസുകാരുടെ വേഷം അവതരിപ്പിക്കുമ്പോൾ ലിസ ഹൈഡൻ അവരുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന യുവതിയായി എത്തുന്നു. ഇവരെ കൂടാതെ അക്ഷയ് കുമാർ, രതി അഗ്‌നിഹോത്രി എന്നിവർ അതിഥി താരവുമായി എത്തുന്നുണ്ട്. ഹാർഡ് കൗർ, വിക്രം നാഗി, അർക്കോ മുഖർജി എന്നിവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. കെയ്പ് ഓഫ് ഗുഡ് ഫിലിംസിന്റെ ബാനറിൽ അശ്വിൻ വാർഡേ, മുറാദ് ഖേതാനി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം നവംബർ 7ന് തീയേറ്ററുകളിലെത്തും.