സംഗീത സാന്ത്വനവുമായി അലക്‌സ് പോൾ

സംഗീതം സ്വാന്തനമാണ് അത് രോഗത്തിനായാലും മനുഷ്യർക്കായാലും. എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്ക് സംഗീത സ്വാന്ത്വനം നൽകിയിരിക്കുകയാണ് സംഗീതസംവിധായകൻ അലക്സ് പോളും, ഗസൽ ഗായകൻ അബ്ദുൾ മജീദും ചേർന്ന്.
 | 
സംഗീത സാന്ത്വനവുമായി അലക്‌സ് പോൾ

സംഗീതം സ്വാന്തനമാണ് അത് രോഗത്തിനായാലും മനുഷ്യർക്കായാലും. എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്ക് സംഗീത സ്വാന്ത്വനം നൽകിയിരിക്കുകയാണ് സംഗീതസംവിധായകൻ അലക്‌സ് പോളും, ഗസൽ ഗായകൻ അബ്ദുൾ മജീദും ചേർന്ന്. മുഹമ്മദ് റാഫിയുടേയും കിഷോർ കുമാറിന്റേയും പാട്ടുകളാൽ സമ്പന്നമായിരുന്ന പരിപാടി ജനറൽ ആശുപത്രിയിൽ സംഘടിപ്പച്ചത് കൊച്ചി മുസിരിസ് ബിനാലെ ആർട്ട്‌സ് ആന്റ് മെഡിസിൻ പ്രൊജക്റ്റിന്റെ ഭാഗമായാണ്.

ബിനാലെ ഫൗണ്ടേഷൻ കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച ആർട്ട്‌സ് ആന്റ് സയൻസ് പ്രൊജക്റ്റിന്റെ ഭാഗമായി നിരവധി സംഗീതജ്ഞരാണ് ഇതുവരെ ജനറൽ ആശുപത്രിയിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസാണ് ആർട്ട്‌സ് ആന്റ് മെഡിസിന് പ്രോജക്ടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ബിജിപാൽ, അഫ്‌സൽ, രഞ്ജിനി ജോസ്, ജെറി അമൽ ദേവ്, ജാസി ഗിഫ്റ്റ് തുടങ്ങിയ സംഗീത ലോകത്തെ നിരവധി പ്രമുഖർ ആർട്ട്‌സ് ആന്റ് മെഡിസിൻ പ്രൊജക്റ്റിന്റെ ഭാഗമായി ജനറൽ ആശുപത്രിയിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.