അമി വൈൻഹൗസിന്റെ പ്രശസ്തിയുടെ മറുവശം: ഡോക്യുമെന്ററി കാനിൽ

പ്രശസ്ത റോക്ക് ഗായിക അമി വൈൻഹൗസിനെക്കുറിച്ചുളള ഹ്രസ്വചിത്രത്തിന്റെ ആദ്യപ്രദർശനം ഇക്കൊല്ലത്തെ കാൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നടന്നു. ആസിഫ് കപാഡിയ ആണ് അമി എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗായികയുടെ പ്രശസ്തിയുടെ കറുത്തവശം അനാവരണം ചെയ്യുകയാണ് ചിത്രം. അമിതമായ മദ്യപാനത്തെ തുടർന്ന് 2011ൽ ഇരുപത്തിയേഴാം വയസിലാണ് ഗായിക അന്തരിക്കുന്നത്.
 | 
അമി വൈൻഹൗസിന്റെ പ്രശസ്തിയുടെ മറുവശം: ഡോക്യുമെന്ററി കാനിൽ

ലോസ്ഏഞ്ചൽസ്: പ്രശസ്ത റോക്ക് ഗായിക അമി വൈൻഹൗസിനെക്കുറിച്ചുളള ഹ്രസ്വചിത്രത്തിന്റെ ആദ്യപ്രദർശനം ഇക്കൊല്ലത്തെ കാൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നടന്നു. ആസിഫ് കപാഡിയ ആണ് അമി എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗായികയുടെ പ്രശസ്തിയുടെ കറുത്തവശം അനാവരണം ചെയ്യുകയാണ് ചിത്രം. അമിതമായ മദ്യപാനത്തെ തുടർന്ന് 2011ൽ ഇരുപത്തിയേഴാം വയസിലാണ് ഗായിക അന്തരിക്കുന്നത്.

തനിയ്ക്ക് ഈ പ്രശസ്തി ഉപയോഗിക്കാനായില്ലെന്ന് ചിത്രത്തിലൊരിടത്ത് അവരെക്കൊണ്ട് പറയിക്കുന്നുണ്ട് സംവിധായകൻ. താൻ പ്രശസ്തയാകുമെന്ന് കരുതുന്നില്ലെന്നും അങ്ങനെ പ്രശസ്തയായാൽ തന്നെ അത് തനിയ്ക്ക് കൈകാര്യം ചെയ്യാനാകുമെന്ന് കരുതുന്നില്ലെന്നും കൗമാരക്കാരിയായ അമി പറയുന്നു. ചിത്രത്തിൽ അമിയുടെ മാതാപിതാക്കളും പ്രത്യക്ഷപ്പെടുന്നുണ്ട്.

അതേസമയം ചിത്രം യാഥാർത്ഥ്യങ്ങളോട് നീതിപുലർത്തുന്നില്ലെന്ന് അമിയുടെ മാതാപിതാക്കൾ കുറ്റപ്പെടുത്തുന്നു. മദ്യപാനത്തിൽ നിന്ന് രക്ഷപെടാൻ അമിയെ ഇവർ സഹായിച്ചില്ലെന്ന തെറ്റായ സന്ദേശവും ചിത്രം നൽകുന്നുവെന്ന് അവർ പറയുന്നു. എന്നാൽ അമിയുമായി അടുത്ത എൺപത് പേരുമായി അഭിമുഖം നടത്തിയ ശേഷമാണ് താൻ ഡോക്യുമെന്ററി തയാറാക്കിയതെന്ന് ആസിഫ് പറയുന്നു. അമി ആരായിരുന്നു എന്ന് ലോകത്തോട് പറയാനാണ് താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അവരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് ജനങ്ങളറിയണമെന്നും ആസിഫ് പറയുന്നു.