എ.ആർ റഹ്മാൻ ഇറാനിയൻ ചിത്രത്തിന്റെ തിരക്കിലാണ്

ഇറ്റാലിയൻ ചിത്രത്തിന് സംഗീതം ചിട്ടപ്പെടുത്തുന്നതിന്റെ തിരക്കിലാണ് എ.ആർ റഹ്മാൻ. ഇറ്റാലിയൻ സംവിധായകൻ മജീദ് മജീദിയുടെ പുതിയ ചിത്രത്തിന് വേണ്ടിയാണ് റഹ്മാൻ സംഗീതം ഒരുക്കുന്നത്.
 | 

എ.ആർ റഹ്മാൻ ഇറാനിയൻ ചിത്രത്തിന്റെ തിരക്കിലാണ്

പാരീസ്: ഇറാനിയൻ ചിത്രത്തിന് സംഗീതം ചിട്ടപ്പെടുത്തുന്നതിന്റെ തിരക്കിലാണ് എ.ആർ റഹ്മാൻ. ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ പുതിയ ചിത്രത്തിന് വേണ്ടിയാണ് റഹ്മാൻ സംഗീതം ഒരുക്കുന്നത്.

എ.ആർ റഹ്മാനൊപ്പം പലസ്തീനിലെ പ്രമുഖ സംഗീത സംവിധായകന്മാരായ സാമിർ, വിസ്സാം, അഡ്‌നാം എന്നിവരുമുണ്ട്. സഹോദരന്മാരായ മൂവർ സംഘം ലീ ട്രയോ ജോബ്രാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. റഹ്മാനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ജോബ്രാൻ ബ്രദേഴ്‌സ് ട്വിറ്ററിൽ കുറിച്ചു. സംവിധായകനും മൂവർ സംഘത്തിനുമൊപ്പം നിൽക്കുന്ന ചിത്രം റഹ്മാൻ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ് മജീദ് മജീദി. അദ്ദേഹത്തിന്റെ ‘ചിൽഡ്രൻ ഓഫ് ഹെവൻ’ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ജയ്പൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെല്ലിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചത് മജീദ് മജീദിക്കാണ്. ഇതി കൂടാതെ മറ്റ് നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.