മണ്ണിന്റെ മണവുമായി ആയുഷ്മാന്റെ മിട്ടി ദി ഖുശ്ബു

അഭിനേതാവും അവതാരകനും ഗായകനുമായ ആയുഷ്മാൻ ഖുറാനയുടെ ആദ്യ ആൽബം മിട്ടി ദി ഖുശ്ബുവിലെ ആദ്യ ഗാനം പുറത്തിറങ്ങി. ബോളിവുഡ് താരം ഹുമ ഖുറേഷിയാണ് ഗാനത്തിൽ നായികയായി എത്തിയിരിക്കുന്നത്. കൗമാരകാലത്തെ പ്രണയത്തെ സുഖമുള്ള ഓർമ്മയായി കൊണ്ട് നടക്കുന്ന പ്രവാസിയാണ് ആയുഷ്മാൻ, രക്ഷിതാക്കൾ വീട് മാറിപ്പോയതുമൂലം തന്നെ വിട്ട് പിരിയേണ്ടി വന്ന കാമുകിയുടെ ഓർമ്മകളാണ് മിട്ടി ദി ഖുശ്ബു എന്ന ഗാനത്തിലുള്ളത്. പഞ്ചാബിയിലൂള്ള ഗാനത്തിന്റെ വരികൾ ആയുഷ്മാന്റെ ഗൃഹാതുരുത്വം തുളുമ്പുന്ന പ്രണയത്തെക്കുറിച്ചാണ് പറയുന്നത്.
 | 

റോചക് കോലി, ഗുർപ്രീത് സെയ്‌നി, ഗൗതം ഗോവിന്ദ് ശർമ്മ എന്നിവർ ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. റോചക്ക് കോലിയുടെ ഈണത്തിന് ആയുഷ്മാൻ തന്നെ ശബ്ദം നൽകിയിരിക്കുന്നു. നാല് പാട്ടുകളുള്ള ആൽബത്തിലെ ഒരു ഗാനം മാത്രമേ ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളു. ടീസീരിസാണ് ആൽബം പുറത്തിറക്കുന്നത്.

അഭിനയവും പാട്ടും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന ആയുഷ്മാൻ വിക്കി ഡോണർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയത്തിലും പാട്ടിലൂം അരങ്ങേറ്റം കുറിച്ചത്. സിനിമകൾക്ക് പിന്നണി പാടിയിട്ടുണ്ടെങ്കിലും ആയുഷ്മാൻ ഗാനം ആലപിക്കുന്ന ആദ്യ ആൽബമാണ് മിട്ടി ദി ഖുഷ്ബു. മുംബൈയിലും തായ്‌ലാന്റിലുമായാണ് ആൽബം ചിത്രീകരിച്ചിരിക്കുന്നത്.