ബിയോൺസിന്റെ ഹോണ്ടഡ് മ്യൂസിക്ക് വീഡിയോ

ബിയോൺസ് ഹോണ്ടഡ് എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറക്കി. 2013-ൽ പുറത്തിറങ്ങിയ ബിയോൺസിന്റെ അതേ പേരിലുള്ള ആൽബത്തിന്റെ പ്ലാറ്റിനം എഡിഷനിലേതാണ് ഹോണ്ടഡ് എന്ന ഗാനത്തിന്റെ വീഡിയോ.
 | 

 

ബിയോൺസ് ഹോണ്ടഡ് എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറക്കി. 2013-ൽ പുറത്തിറങ്ങിയ ബിയോൺസിന്റെ അതേ പേരിലുള്ള ആൽബത്തിന്റെ പ്ലാറ്റിനം എഡിഷനിലേതാണ് ഹോണ്ടഡ് എന്ന ഗാനത്തിന്റെ വീഡിയോ. കഴിഞ്ഞ ദിവസം ആൽബത്തിലെ 17 ഗാനങ്ങളുടേയും വീഡിയോകൾ ബിയോൺസ് തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ഹോണ്ടഡിന് യൂട്യൂബിലൂടെ ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിഡിയോ ഇതുവരെ എട്ട് ലക്ഷം ആളുകളാണ് കണ്ടത്.

പോപ്പ് ലോകത്തെ രാജ്ഞി എന്നറിയപ്പെടുന്ന ബിയോൺസ് 1990-കളുടെ അവസാനം ഡിസ്‌നി ബാലതാരമായാണ് തന്റെ സംഗീത ജീവിതം ആരംഭിച്ചത്. 2003-ൽ ആദ്യ ആൽബമായ ഡെയിഞ്ചറസ്‌ലി ഇൻ ലൗവോടെയാണ് ബിയോൺസ് പ്രശസ്തി ആർജിച്ചത്. തുർന്ന് 2006-ൽ ബർത്ത്‌ഡേ, 2008-ൽ ഐ ആം സാഷാ ഫേർസ്, 2011-ൽ 4, 2013-ൽ ബിയോൺസ് എന്നിങ്ങനെ സൂപ്പർ ഹിറ്റായ അഞ്ച് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

ഗ്രാമി പുരസ്‌കാരങ്ങൾ 17 പ്രാവശ്യവും, അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരം 10 പ്രാവശ്യവും, ബിൽബോർഡ് മ്യൂസിക്ക് പുരസ്‌കാരം 18 തവണയും ബിയോൺസിനെ തേടി എത്തിയിട്ടുണ്ട്. 2013-ലും 2014-ലും ലോകത്തെ സ്വാധീനിച്ച 100 ആളുകളിൽ ഒരാളായി ടൈം മാസിക ബിയോൺസിനെ തെരഞ്ഞെടുത്തിരുന്നു. കൂടാതെ സംഗീത ലോകത്ത് ഏറ്റവും അധികം വരുമാനമുള്ള വനിത പോപ്പ് താരമാണ് ബിയോൺസ്.