ബിയോൺസിന്റെ എക്‌സ് ഓ വീണ്ടും വിവാദത്തിൽ

അമേരിക്കയെ പിടിച്ചുകുലുക്കിയ ചലഞ്ചർ സ്പേസ് ഷട്ടിൽ അപകടത്തിന്റെ ഓഡിയോ ഉപയോഗിച്ചതിന്റെ പേരിൽ വിവാദങ്ങളുണ്ടാക്കിയ ബിയോൺസിന്റെ എക്സ് ഓ എന്ന ഗാനം വീണ്ടും വിവാദത്തിൽ.
 | 
ബിയോൺസിന്റെ എക്‌സ് ഓ വീണ്ടും വിവാദത്തിൽ

അമേരിക്കയെ പിടിച്ചുകുലുക്കിയ  ചലഞ്ചർ സ്‌പേസ് ഷട്ടിൽ അപകടത്തിന്റെ ഓഡിയോ ഉപയോഗിച്ചതിന്റെ പേരിൽ വിവാദങ്ങളുണ്ടാക്കിയ ബിയോൺസിന്റെ എക്‌സ് ഓ എന്ന ഗാനം വീണ്ടും വിവാദത്തിൽ. ഗാനത്തിന്റെ സംഗീതം കോപ്പിയടിയാണെന്നാണ് അഹമ്മദ് ജാവോൺ ലെൻ എന്ന പാട്ടുകാരന്റെ ആരോപണം.

താൻ എഴുതി റിക്കോഡ് ചെയ്ത തന്റെ ഗാനമായ എക്‌സ് ഓ എക്‌സ് ഓയുടെ സംഗീതമാണ് ബിയോൺസ് ചൂണ്ടിയത് എന്നാണ് ലെൻ പറയുന്നത്. ആരോപണം ഉന്നയിക്കുക മാത്രമല്ല താരത്തിനെതിരെ മൂന്ന് ദശലക്ഷം ഡോളറിന്റെ(ഏകദേശം 18 കോടി രൂപ) നഷ്ടപരിഹാര കേസും ഗായകൻ നൽകിയിട്ടുണ്ട്. തന്റെ മെലഡി ഗാനത്തിന്റെ ബീറ്റുകൾ തന്നെയാണ് ബിടയോൺസിന്റെ എക്‌സ് ഓയിലുമെന്ന് കേൾക്കുന്ന ആർക്കും മനസിലാകുമെന്നും ലെൻ പറഞ്ഞു.

1986 ജനുവരി 28-നാണ് പത്താമത്തെ തവണ ആകാശത്തേക്ക് കുതിച്ചുയരുന്നതിനിടെ ചലഞ്ചർ ബഹിരാകാശ വാഹനം പൊട്ടിത്തെറിച്ചത്. അതിലുണ്ടായിരുന്ന എഴു പേരും തൽക്ഷണം മരിച്ചിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമായി വിശേഷിപ്പിക്കുന്ന ചലഞ്ചർ അപകടത്തിനെക്കുറിച്ച് അന്നത്തെ നാസയുടെ പബ്ലിക്ക് അഫേഴ്‌സ് ഓഫീസർ സംസാരിക്കുന്നതാണ് എക്‌സ് ഓ യുടെ തുടക്കത്തിൽ നൽകിയിരിക്കുന്നത്. അമേരിക്കൻ ജനതയുടെ വൈകാരികമായ ഒരു സംഭവത്തെ ബിയോൺസെ ഉപയോഗപ്പെടുത്തിയതു ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ബിയോൺസ് 2013-ൽ പുറത്തിറക്കിയ ബിയോൺസ് എന്നുതന്നെ പേരുള്ള ആൽബത്തിലെ ഗാനമാണ് എക്‌സ് ഓ. ആൽബത്തിലെ ഏറെ ജനശ്രദ്ധ നേടിയ ഗാനമായിരുന്നു എക്‌സ് ഓ.