ഞങ്ങൾ മദ്രാസികളല്ല; അയൽവാസികൾ

ഓൾ ഇന്ത്യൻസ് ആർ മൈ ബ്രദേഴ്സ് ആൻഡ് സിസ്റ്റേഴ്സ് എന്നൊക്കെ ഡയലോഗ് അടിക്കുന്നുണ്ടെങ്കിലും നോർത്ത് ഇന്ത്യ സൗത്ത് ഇന്ത്യ എന്നൊരു വേർതിരിവ് ഇന്ത്യയിലെന്നുമുണ്ട്. വടക്കേ ഇന്ത്യയിൽ എവിടെ ചെന്നാലും അത് നമുക്ക് വ്യക്തമാകുകയും ചെയ്യും. ദക്ഷിണേന്ത്യയിലെ ഏത് സംസ്ഥാനക്കാരായാലും വടക്കേന്ത്യക്കാർക്ക് എല്ലാവരും മദ്രാസികളാണ്. ദക്ഷിണേന്ത്യക്കാരുടെ സംസ്കാരവും, സംസ്ഥാനവും മനസിലാക്കാതെ മദ്രാസികൾ എന്ന് വിളിക്കുന്നവരെ കണക്കറ്റ് പരിഹസിച്ചുകൊണ്ട് ഗാനം പുറത്തിറക്കിയിരക്കുകയാണ് എന്ന ടാ റാസ്കൽസ് എന്ന യൂട്യൂബ് ചാനൽ.
 | 
ഞങ്ങൾ മദ്രാസികളല്ല; അയൽവാസികൾ

 

ഓൾ ഇന്ത്യൻസ് ആർ മൈ ബ്രദേഴ്‌സ് ആൻഡ് സിസ്‌റ്റേഴ്‌സ് എന്നൊക്കെ ഡയലോഗ് അടിക്കുന്നുണ്ടെങ്കിലും നോർത്ത് ഇന്ത്യ സൗത്ത് ഇന്ത്യ എന്നൊരു വേർതിരിവ് ഇന്ത്യയിലെന്നുമുണ്ട്. വടക്കേ ഇന്ത്യയിൽ എവിടെ ചെന്നാലും അത് നമുക്ക് വ്യക്തമാകുകയും ചെയ്യും. ദക്ഷിണേന്ത്യയിലെ ഏത് സംസ്ഥാനക്കാരായാലും വടക്കേന്ത്യക്കാർക്ക് എല്ലാവരും മദ്രാസികളാണ്. ദക്ഷിണേന്ത്യക്കാരുടെ സംസ്‌കാരവും, സംസ്ഥാനവും മനസിലാക്കാതെ മദ്രാസികൾ എന്ന് വിളിക്കുന്നവരെ കണക്കറ്റ് പരിഹസിച്ചുകൊണ്ട് ഗാനം പുറത്തിറക്കിയിരക്കുകയാണ് എന്ന ടാ റാസ്‌കൽസ് എന്ന യൂട്യൂബ് ചാനൽ.

ദക്ഷിണേന്ത്യയുടെ അഭിമാനമായ ശബരിമല, ഗുരുവായൂർ, തിരുപ്പതി, മൈസൂർ…. മുതൽ മോഹൻലാൽ, എംജിആർ, മമ്മൂട്ടി പിടി ഉഷ,  മനോരമ, കഥകളി… എന്നിവയെ പ്രകീർത്തിച്ചുകൊണ്ടാണ് ‘എന്ന ടാ റാസ്‌കലാസ് പാടുന്നത്. വീ ആർ സൗത്ത് ഓഫ് ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന ഗാനം യൂട്യൂബിൽ ഹിറ്റാകുകയാണ് കഴിഞ്ഞ മൂന്നിന് പുറത്തിറക്കിയ ഗാനം രണ്ട് ദിവസം കൊണ്ട് 4.61 ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു.
ഞങ്ങൾ മദ്രാസികളല്ല അയൽക്കാരാണ് എന്നാണ് ഗാനത്തിലൂടെ പറയുന്നത്. ഞങ്ങൾക്ക് ഞങ്ങളുടേതായ സംസ്‌കാരമുണ്ട്, ഭാഷയുണ്ട്, താരങ്ങളുണ്ട്, ഭക്ഷണ രീതികളുമുണ്ടെന്നാണ് നാല് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിലൂടെ പറയുന്നത്. കൂടാതെ മദ്രാസ് മാത്രമല്ല  ഹൈദ്രാബാദ്, ബാംഗ്ലൂർ, കൊച്ചി തുടങ്ങിയ നിരവധി നഗരങ്ങളും ദക്ഷിണേന്ത്യയിലുണ്ടെന്നാണ് ഗാനം പറയുന്നത്. ബില്ലി ജോയലിന്റെ വി ഡോണ്ട് സ്റ്റാർട്ട് ദ ഫയർ എന്ന ഹിറ്റ് ഗാനത്തിന്റെ ഈണം കടമെടുത്ത് തയാറാക്കിയിരിക്കുന്ന വീഡിയോയിൽ മലയാളം കന്നട, തമിഴ്. തെലുങ്ക് ഭാഷകൾ ഉപയോഗിച്ചിട്ടുണ്ട്.

പൂജാ ദേവരിയ, വെങ്കിടേഷ് ഹരിനാഥൻ, രാജീവ് രാജാറാം, യോഹൻ ചാക്കോ എന്നിവരാണ് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. എന്ന ടാ റാസ്‌കൽസിനുവേണ്ടി നിഖിൽ ശ്രീറാം വീഡിയോ സംവിധാനം ചെയ്തിരിക്കുന്നു. യോഹാൻ ചാക്കോയും, രാജീവ് രാജാറാമും എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് യോഹാൻ ചാക്കോയും അഞ്ജന രാഘവനുമാണ്.