50 സെന്റിന്റെ വെല്ലുവിളി; ഒരു പേജ് വായിച്ചാൽ 4.5 കോടി

ലോകം മുഴുവൻ എഎൽഎസ് ഐസ്ബക്കറ്റ് ചലഞ്ച് പടർന്ന് പിടിച്ചിരിക്കുകയാണ്. തലയിൽ ഐസ് വെള്ളം ഒഴിക്കുന്ന എന്ന പരിപാടിയിലൂടെ എഎൽഎസ് രോഗികൾക്കുള്ള ഫണ്ടിലേയ്ക്ക് കോടിക്കണക്കിന് രൂപയാണ് ലഭിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള സെലിബ്രിറ്റികൾ ചലഞ്ചിൽ പങ്കെടുക്കുമ്പോൾ ഐസ് ബക്കറ്റ് ചലഞ്ച് വ്യക്തിവിരോധം തീർക്കാൻ ഉപയോഗിച്ചിരിക്കുകയാണ് 50 സെന്റ് എന്ന റാപ്പർ.
 | 

തന്റെ മുൻകാല ബിസിനസ് പാർട്ട്ണറും ബോക്‌സറുമായ ഫ്‌ളോയിഡ് മേവെതർ ജൂനിയറിനെയാണ് 50 സെന്റ് ശരിക്കൊന്ന് കളിയാക്കിയിരിക്കുന്നത്. ഹാരിപോർട്ടറിന്റെ ഒരു പേജ് തട്ടും തടവുമില്ലാതെ മുഴുവനായി വായിച്ചാൽ ചാരിറ്റിക്കായി 750,000 ഡോളർ(4.5 കോടി രൂപ) നൽകുമെന്നാണ് 50 സെന്റ് പറഞ്ഞിരിക്കുന്നത്. ഫ്‌ളോയിഡ് വെല്ലുവിളി ഏറ്റെടുക്കുന്നതായും പ്രശസ്ത ജിമ്മി കിമ്മൽ ടോക്ക് ഷോയിൽ വച്ച് വായിച്ച് കേൾപ്പിക്കും എന്നുമാണ് പറഞ്ഞിരിക്കുന്നത്.

പ്രശസ്ത റാപ്പിറായ 50 സെന്റും ബോക്‌സറായ ഫ്‌ളോയിഡും നേരത്തെ ബിസിനസ് പങ്കാളികളായിരുന്നു എന്നാൽ പങ്കാളിത്തം പിരിഞ്ഞതിനു ശേഷം ഇരുവരും കടുത്ത ശത്രുതയിലാണ്. സോഷ്യൻ മീഡിയകളിലൂടെ ഇടക്കിടെ ഇത്തരത്തിലൂള്ള കാര്യങ്ങൾ ഇവർ ചെയ്യാറുണ്ട്.