കെ പി ഉദയഭാനുവിന്റെ ഓർമ്മകൾക്ക് ഒരു വയസ്

മലയാള ചലചിത്ര ഗാനശാഖയ്ക്ക് അനശ്വര ഗാനങ്ങൾ സമ്മാനിച്ച അതുല്യ ഗായകൻ കെ പി ഉദയഭാനു അന്തരിച്ചിട്ട് ഇന്ന് ഒരാണ്ട്. ഗൃഹാതുരവുമായ ആലാപനശൈലിയിലൂടെ മലയാളമനസ്സ് കീഴടക്കിയ കെ പി ഉദയഭാനു നമ്മേ വിട്ട് പിരിഞ്ഞത് 2014 ജനുവരി 5 നായിരുന്നു. 1936ൽ പാലക്കാട് ജില്ലയിലെ തരൂരിൽ എൻ എസ് വർമ്മയുടെയും അമ്മു നേത്യാരമ്മയുടെയും മകനായാണ് ജനിച്ച ഉദയഭാനു കൂട്ടിക്കാലം ചിലവിട്ടത് സിംഗപൂരിലായിരുന്നു.
 | 

എട്ടാം വയസിൽ അമ്മയുടെ മരണത്തെതുടർന്ന് നാട്ടിൽ തിരിച്ചെത്തിയ ഉദയഭാനുവിന് സംഗീതത്തിന്റെ ആദ്യക്ഷരങ്ങൾ പകർന്ന് നൽകിയത് അമ്മാവനായ അപ്പുക്കുട്ട മേനോനാണ്. തുടർന്ന്് കൽപ്പാത്തി ത്യാഗരാജ സംഗീതസഭയിൽ നിന്ന് ശാസ്ത്രീയമായി സംഗീതം അഭ്യസം തുടങ്ങി.   ഓടക്കുഴലിൽ കൃഷ്ണയ്യരുടെയും മൃദംഗത്തിൽ പാലക്കാട് മണി അയ്യരുടെയും വായ്പ്പാട്ടിൽ എം ഡി രാമനാഥന്റെയും ശിഷ്യനായി.

1955ൽ കോഴിക്കോട് ആകാശവാണിയിൽ അനൗൺസറായി അദ്ദേഹം ജോലിയിൽ പ്രവേശിച്ചു. ആകാശവാണിയിൽ വെച്ചുള്ള കെ രാഘവനുമായുള്ള ചങ്ങാത്തമാണ് കെപി ഉദയഭാനുവിനെ സിനിമാ പിന്നണി ഗാനരംഗത്തെത്തിക്കുന്നത്. 1958 ൽ പി ഭാസ്‌കരൻ സംവിധാനം ചെയ്ത് കെ രാഘവൻ സംഗീത സംവിധാനം നിർവഹിച്ച ‘നായരു പിടിച്ച പുലിവാൽ’ എന്ന ചിത്രത്തിലെ ‘വെളുത്ത പെണ്ണേ’, ‘എന്തിനിത്ര പഞ്ചസാര’ എന്നീ ഗാനങ്ങൾ ആലപിച്ചുകൊണ്ടായിരുന്ന കെ പി ഉദയഭാനും സിനിമ പിന്നണി ഗാനരംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്.

തുടർന്ന് നിരവധി അനശ്വര ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.  2009ൽ പത്മശ്രീ പുരസ്‌കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2006 ൽ കമുകറ പുരസ്‌കാരം, 2002ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, 2004ൽ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, 1982ലെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം എന്നിവ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. താന്തോന്നി എന്ന സിനിമയിലെ കാറ്റുപറഞ്ഞതും കടലുപറഞ്ഞതും… എന്ന ഗാനമാണ് അവസാനമായി ആലപിച്ചത്.