Monday , 27 May 2019
Kalyan
News Updates

സൗദി അറേബ്യയില്‍ ആദ്യത്തെ മ്യൂസിക് സ്‌കൂള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും

 

റിയാദ്: സൗദി അറേബ്യയുടെ ചരിത്രത്തിലെ ആദ്യത്തെ മ്യൂസിക് സ്‌കൂള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റിക്ക് കീഴിലാണ് മ്യൂസിക് സ്‌കൂള്‍ പ്രവര്‍ത്തിക്കുക. സ്ഥാപനം തുടങ്ങുന്നതിന് ആവശ്യമായ ലൈസന്‍സ് അധികൃതര്‍ അനുവദിച്ചു കഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അനുവാദം ലഭിച്ചു കഴിഞ്ഞതായി ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ഷെയ്ഖ് അറിയിച്ചു.

സൗദിയുടെ ചരിത്രത്തില്‍ തന്നെ വലിയ മുന്നേറ്റമാകും മ്യൂസിക് സ്‌കൂള്‍ എന്ന് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സൗദി സാംസ്‌കാരിക ജനറല്‍ അതോറിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടത്. പദ്ധതിയോട് അനുകൂലമായിട്ടാണ് സാംസ്‌കാരിക ജനറല്‍ അതോറിറ്റി പ്രതികരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിയാദ് ആസ്ഥാനമായ സ്ഥാപനത്തില്‍ സംഗീത അവതരണത്തിനും അവസരമുണ്ടാകും. സംഗീതത്തിന് മാത്രമായിരിക്കുന്ന സ്ഥാപനം പ്രാധാന്യം നല്‍കുക. അറബ് സംഗീത ലോകത്തെ സുവര്‍ണ്ണ ശബ്ദം എന്നറിയപ്പെട്ട അബൂബക്കര്‍ സ്വലിഹ് ബെല്ഫികിയുടെ സ്മരണാര്‍ത്ഥമാണ് സ്ഥാപനം വരുന്നതെന്നും തുര്‍ക്കി അല്‍ഷെയ്ഖ് വ്യക്തമാക്കിയിട്ടുണ്ട്.

DONT MISS