ദൈവമാണോ ഗൂഗിളാണോ വലുത്? അതേക്കുറിച്ച് ഒരു റാപ്പ് ഗാനം.

സേർച്ച് എൻജിനുകളുടെ കാലം വന്നതോടെ നമ്മുടെ ജീവിതത്തിന് വന്ന മാറ്റങ്ങൾ പലതാണ്. ഗൂഗിളിലൂടെ അറിയാൻ പറ്റുന്ന വിവരങ്ങൾ നിരവധിയാണ്. 16 വർഷം മുമ്പ് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാർഥികളായിരുന്ന ലാറി പേജും സെർജി ബ്രിനും ചേർന്ന് 1998 സെപ്റ്റംബർ 4ന് ഗൂഗിൾ സ്ഥാപിക്കുമ്പോൾ അവർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല ഇത്രയും വലിയൊരു മാറ്റമാണ് ഗൂഗിൾ ലോകത്തിന് സമ്മാനിക്കാൻ പോകുന്നതെന്ന്.
 | 

ദൈവമാണോ ഗൂഗിളാണോ വലുത്? അതേക്കുറിച്ച് ഒരു റാപ്പ് ഗാനം.
സേർച്ച് എൻജിനുകളുടെ കാലം വന്നതോടെ നമ്മുടെ ജീവിതത്തിന് വന്ന മാറ്റങ്ങൾ പലതാണ്. ഗൂഗിളിലൂടെ അറിയാൻ പറ്റുന്ന വിവരങ്ങൾ നിരവധിയാണ്. 16 വർഷം മുമ്പ് സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി വിദ്യാർഥികളായിരുന്ന ലാറി പേജും സെർജി ബ്രിനും ചേർന്ന് 1998 സെപ്റ്റംബർ 4ന് ഗൂഗിൾ സ്ഥാപിക്കുമ്പോൾ അവർ സ്വപ്‌നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല ഇത്രയും വലിയൊരു മാറ്റമാണ് ഗൂഗിൾ ലോകത്തിന് സമ്മാനിക്കാൻ പോകുന്നതെന്ന്.

ദൈവമാണോ ഗൂഗിളാണോ വലുത് എന്ന് ദെവത്തെപ്പറ്റിയും ഗൂഗിളിനെ പറ്റിയുമൊരു റാപ്പ് ഗാനം പുറത്തിറക്കിയിരിക്കുകയാണ് ബീയിങ് ഇന്ത്യൻ എന്ന യൂട്യൂബ് ചാനൽ. ഗൂഗിളും ദൈവവും റാപ്പിലൂടെ തർക്കിക്കുന്നതാണ് ഗാനത്തിന്റെ ഇതിവൃത്തം. ദൈവത്തിന്റെ കൈയ്യിൽ ഒന്നിനും ഉത്തരങ്ങളില്ല, എന്നാൽ ഞാൻ സെക്കന്റിന്റെ ഒരു അംശംകൊണ്ട് ചോദിക്കുന്ന ചോദ്യത്തിന്റെ ഉത്തരം പറയുന്നു. ഉത്തരം മാത്രമല്ല എല്ലാ ചോദ്യങ്ങളും എന്റെ കയ്യിലുണ്ട്. എല്ലാവരും വിവരങ്ങളറിയാൻ ഗൂഗിൾ ചെയ്യാം എന്നാണ് പറയുന്നത് ഗോഡ് ചെയ്യാം എന്നല്ല.

നിങ്ങൾക്ക് കോടാനുകോടി വർഷം പ്രായമുണ്ട് എന്നാൽ എനിക്കോ വെറും പതിനാറ്. നിങ്ങളുടെ സ്ഥാനം എനിക്ക് കൈമാറാൻ സമയമായി എന്ന് ഗൂഗിൾ പറയുമ്പോൾ. ഞാൻ ദൈവമാണ്, ഇന്റർനെറ്റിന് തകരാർ സംഭവിച്ചാൻ നിന്റെ കഥ കഴിയും. ആളുകൾ അവരുടെ മരണത്തേക്കുറിച്ചും ജീവിതത്തെകുറിച്ചുമാണ് എന്നോട് ചോദിക്കുന്നത്. നീ വെറും ഉപോത്പന്നം മാത്രമാണ്. ഞാൻ ഇല്ലെങ്കിൽ നീയില്ല, ഞാൻ അനശ്വരനായ ദൈവമാണ് എന്നും ദൈവം പറയുന്നു.

വിനയ് ആചാര്യയാണ് റാപ്പിന്റെ രചനയും ആലാപനവും നിർവ്വഹിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ യൂട്യൂബ് ചാനലാണ് ബീയിങ് ഇന്ത്യൻ. 2013 ആഗസ്റ്റിൽ തുടങ്ങിയ ചാനൽ നിരവധി വീഡിയോകൾ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയുടെ നാഗരിക യുവത്വത്തിനേയും സിനിമകളേയുമെല്ലാം കണക്കറ്റ് കളിയാക്കുന്ന ഇവരുടെ വീഡിയോകൾക്ക് നിരവധി ആരാധകരാണുള്ളത്.