ഹോംലി മീൽസിലെ ആദ്യ ഗാനം
ഹോംലി മീൽസിലെ ‘പറന്നു പുതിയ ലോകങ്ങൾ തുറന്നു…’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. സന്തോഷ് വർമ്മയുടെ വരികൾക്ക് സർതാജ് ഈണം പകർന്നിരിക്കുന്നു. ഹരിചരണും സൗമ്യയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലാൽ ജോസിന്റെ അസോസിയേറ്റായിരുന്ന അനൂപ് കണ്ണൻ ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹോംലി മീൽസ്.
അഭിനയ മോഹവുമായി അലയുന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ഹോംലി മീൽസ്. ചിത്രത്തിന്റെ ട്രെയ്ലർ വ്യത്യസ്തതകൊണ്ട് കാണികളുടെ മനസിൽ ഇടം പിടിച്ചിരുന്നു. പുതുമുഖം വിപിൻ ആറ്റ്ലിയാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. മനോജ് കെ. ജയൻ, കൈലാഷ്, നെടുമുടി വേണു, ശ്രിന്റ, സുധീർ കരമന, രാജേഷ് ശർമ, നീരജ് മാധവ്, അൻവർ, ടോമി, ജെയിൻ പോൾ, ബെയ്സിൽ ജോസഫ്, ശിവജി ഗുരുവായൂർ, ശശി കലിംഗ, മാസ്റ്റർ ഗൗരവ് മേനോൻ, സബിത ആനന്ദ്, ശ്രീലത നമ്പൂതിരി, ബിന്ദു മുരളി, അഞ്ജന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നവാഗതനായ വിപിൻ ആറ്റ്ലിയാണ് തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത്. റിക്കാറോ പിക്ചേഴ്സിന്റെ ബാനറിൽ ഹുസൈനും ഇല്ല്യാസ് സക്കറിയയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ഓക്ടോബർ 3ന് തീയേറ്ററുകളിലെത്തും.