ഐ.എൻ.എൽ.ഡിക്കായി ഹണി സിംഗിന്റെ ഗാനം

ഹരിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തിക്കഴിഞ്ഞു. ഡൽഹിയോട് അടുത്ത് കിടക്കുന്ന സംസ്ഥാനമായതുകൊണ്ട് ദേശീയ പാർട്ടികളെല്ലാം തന്നെ തെരഞ്ഞെടുപ്പിനെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. കോൺഗ്രസും ബിജെപിയും, ഐഎൻഎൽഡിയും, ഹരിയാന ജൻഹിത് കോൺഗ്രസുമെല്ലാം ശക്തമായി മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ മികച്ച വിജയം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ നാഷണൽ ലോക്ദൾ.
 | 
ഐ.എൻ.എൽ.ഡിക്കായി ഹണി സിംഗിന്റെ ഗാനം

ഹരിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തിക്കഴിഞ്ഞു. ഡൽഹിയോട് അടുത്ത് കിടക്കുന്ന സംസ്ഥാനമായതുകൊണ്ട് ദേശീയ പാർട്ടികളെല്ലാം തന്നെ തെരഞ്ഞെടുപ്പിനെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. കോൺഗ്രസും ബിജെപിയും, ഐഎൻഎൽഡിയും, ഹരിയാന ജൻഹിത് കോൺഗ്രസുമെല്ലാം ശക്തമായി മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ മികച്ച വിജയം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ നാഷണൽ ലോക്ദൾ. അതിന് വോട്ട് പിടിക്കാനായി പാർട്ടി പോപ്പ് താരം യോ യോ ഹണി സിംഗിനെ കൊണ്ട് പാട്ട് പാടിപ്പിച്ചാണ് പാർട്ടി രംഗത്തെത്തിയത്. സംസ്ഥാനത്തെ യുവാക്കളുടെ ഇടയിൽ മികച്ച സ്വാധീനം ചെലുത്താനാണ് ഹണി സിംഗിനെ കൊണ്ട് വന്നിരിക്കുന്നത് എന്നാണ് പാർട്ടി ഭാഷ്യം.

ഹണിയെക്കൊണ്ട് മൂന്ന് പാട്ടുകളാണ് പാടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാർ്ട്ടി ലീഡർ ഓംപ്രകാശ് ചൗട്ടാലയുടെ ചെറുമകൻ കരൺ ചൗട്ടാല പുറത്തിറക്കിയ ഗാനത്തിന് ഐഎൻഎൽഡി പോലും പ്രതീക്ഷിക്കാത്ത ജനപ്രീതിയാണ് ലഭിച്ചിരിക്കുന്നത്. പോപ്പ് ശൈലിയുള്ള ഗാനമാണ് പാർട്ടി ഇലക്ഷൻ പ്രചരണങ്ങളിൽ ഉപയോഗിക്കുന്നത്. ഹരിയാനയുടെ വികസനത്തിനായി ഐഎൻഎൽഡിക്ക് വോട്ട് ചെയ്യാനാണ് ഹണി ജനങ്ങളോട് പാട്ടിലൂടെ പറയുന്നുണ്ട്. പാടുക മാത്രമല്ല വരും ദിവസങ്ങളിൽ ഐഎൻഎൽഡിയുടെ പ്രചാരണത്തിലും ഹണി പങ്ക് ചേരുമെന്നാണ് പാർ്ടി വക്താക്കൾ അറിയിച്ചിരിക്കുന്നത്.