അനുവാദമില്ലാതെ തന്റെ ഗാനങ്ങൾ ഉപയോഗിക്കരുതെന്ന് ഇളയരാജ

അനുവാദമില്ലാതെ തന്റെ ഗാനങ്ങൾ ആരും ഒരിടത്തും ഉപയോഗിക്കരുതെന്ന് സംഗീത സംവിധായകൻ ഇളയരാജ. തന്റെ ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാനും കരോക്കെ ട്രാക്ക് എടുക്കാനും അനുവാദം മുൻകൂട്ടി വാങ്ങിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
 | 

അനുവാദമില്ലാതെ തന്റെ ഗാനങ്ങൾ ഉപയോഗിക്കരുതെന്ന് ഇളയരാജ
ചെന്നൈ:
അനുവാദമില്ലാതെ തന്റെ ഗാനങ്ങൾ ആരും ഒരിടത്തും ഉപയോഗിക്കരുതെന്ന് സംഗീത സംവിധായകൻ ഇളയരാജ. തന്റെ ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാനും കരോക്കെ ട്രാക്ക് എടുക്കാനും അനുവാദം മുൻകൂട്ടി വാങ്ങിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ഓഡിയോ കമ്പനികൾക്കെതിരെ ചെന്നൈ കോടതിയുടെ അനുകൂല വിധിയും ഇളയരാജ നേടിയെടുത്തിട്ടുണ്ട്.

എഫ് എം റേഡിയോ, ടെലിവിഷൻ എന്നിവയിലും പൊതുസ്ഥലങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലും അവതരിപ്പിക്കാനുള്ള അവകാശം ആർക്കും ഉണ്ടാകില്ല. രാജ്യത്തെ തന്നെ മികച്ച സംഗീത സംവിധായകരിൽ ഒരാളായ ഇളയരാജയുടെ പുതിയ പ്രഖ്യാപനം ചലച്ചിത്ര രംഗത്തും സോഷ്യൽമീഡിയയിലും ചർച്ചയായിരിക്കുകയാണ്.