ജസ്റ്റിൻ ബീബർ ഹോളിവുഡ് സിനിമാ രംഗത്തേക്ക്

ഹോളീവുഡിലെ എക്കാലത്തെയും ഹിറ്റ് സിനിമ സീരീസാണ് എക്സ്പെന്റബിൾസ്. സിൽവ്വസ്റ്റർ സ്റ്റാലോൺ, ജാസൺ സ്റ്റാതം, ജറ്റ് ലീ, റാന്റി, സ്റ്റീവ് ഓസ്റ്റിൻ, ഡോൾഫ് ലോൺഗ്രിൻ, ജീൻ ക്ലോഡ് വാൻഡം, ബ്രൂസ് വില്ലീസ്, അർണോൾഡ് ഷ്വാർസെനെഗർ, ഹാരിസൺ ഫോർഡ്, മെൽ ഗിബ്സൺ തുടങ്ങി ഹോളീവുഡ് ലോകത്തെ സൂപ്പർ ആക്ഷൻ താരങ്ങളെല്ലാം തകർത്തഭിനയിച്ചിട്ടുള്ള എക്സ്പെന്റബിൾ സീരിസിന്റെ അടുത്ത ഭാഗത്തിൽ പോപ്പ് താരം ജസ്റ്റിൻ ബീബർക്ക് നെഗറ്റീവ് വേഷം.
 | 
ജസ്റ്റിൻ ബീബർ ഹോളിവുഡ് സിനിമാ രംഗത്തേക്ക്

ഹോളീവുഡിലെ എക്കാലത്തെയും ഹിറ്റ് സിനിമ സീരീസാണ് എക്‌സ്‌പെന്റബിൾസ്. സിൽവ്വസ്റ്റർ സ്റ്റാലോൺ, ജാസൺ സ്റ്റാതം, ജറ്റ് ലീ, റാന്റി, സ്റ്റീവ് ഓസ്റ്റിൻ, ഡോൾഫ് ലോൺഗ്രിൻ, ജീൻ ക്ലോഡ് വാൻഡം, ബ്രൂസ് വില്ലീസ്, അർണോൾഡ് ഷ്വാർസെനെഗർ, ഹാരിസൺ ഫോർഡ്, മെൽ ഗിബ്‌സൺ തുടങ്ങി ഹോളീവുഡ് ലോകത്തെ സൂപ്പർ ആക്ഷൻ താരങ്ങളെല്ലാം തകർത്തഭിനയിച്ചിട്ടുള്ള എക്‌സ്‌പെന്റബിൾ സീരിസിന്റെ അടുത്ത ഭാഗത്തിൽ പോപ്പ് താരം ജസ്റ്റിൻ ബീബർക്ക് നെഗറ്റീവ് വേഷം.

ചിത്രത്തിലെ പ്രാധാന്യമുള്ളൊരു നെഗറ്റീവ് വേഷത്തിലേയ്ക്ക് ബീബറിനെ പരിഗണിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മൂന്ന് ഭാഗം ഇറങ്ങിയ ചിത്രത്തിന്റെ നാലാം ഭാഗത്തിൽ പുതു താരങ്ങളെ അഭിനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബീബറിനെ പരിഗണിക്കുന്നത്.

ഇതുവരെ ടിവി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ബീബർ സിനിമകളിൽ അഭിനയിച്ചിട്ടില്ല. എക്‌സ്‌പെന്റബിളിൽ അഭിനയിക്കുകയാണെങ്കിൽ ബീബർ അഭിനയിക്കുന്ന ആദ്യത്തെ ഹോളീവുഡ് ചിത്രമാകും അത്. 2010 ലായിരുന്നു ആദ്യത്തെ എക്‌സ്‌പെന്റബിൾ പുറത്തിറങ്ങിയത്, ഹിറ്റായ ചിത്രത്തിനു ശേഷം 2012 ചിത്രത്തിന്റെ രണ്ടാം ഭാഗവും ഈക്കൊല്ലം ചിത്രത്തിന്റെ മൂന്നാം ഭാഗവും പുറത്തിറങ്ങി. ചിത്രത്തിന്റെ നാലാം ഭാഗത്തിന് വേണ്ടി ജസ്റ്റിൻ ബീബറെ കൂടാതെ ജയിംസ് ബോഡ് ഫ്രെയിം പിയേഴ്‌സ് ബ്രോസനൻ, ജാക്കി ചാൻ, ദ റോക്ക് തുടങ്ങിവരേയും പരിഗണിക്കുന്നുണ്ട്.