കപിൽ സിബലിന്റെ വരികൾ; റഹ്മാൻ സംഗീതം; ലതാ മങ്കേഷ്‌കറിന്റെ ശബ്ദം

മുൻ കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബൽ വരികൾ എഴുതി, എ ആർ റഹ്മാൻ സംഗീതം നൽകിയ റൗണക്കിലെ ലാഡ്ലി പുറത്തിറങ്ങി. ഇന്ത്യയുടെ വാനമ്പാടി ലതമങ്കേഷ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സ്ത്രീ ശാക്തികരണത്തിനായി പുറത്തിറക്കിയിരിക്കുന്ന ആൽബമാണ് റൗണക്ക്. ഏഴ് പാട്ടുകളുള്ള ആൽബത്തിലെ മുഴുവൻ പാട്ടിന്റേയും വരികളെഴുതിയിരിക്കുന്നത് കപിൽ സിപിലാണ്.
 | 
കപിൽ സിബലിന്റെ വരികൾ; റഹ്മാൻ സംഗീതം; ലതാ മങ്കേഷ്‌കറിന്റെ ശബ്ദം

മുൻ കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബൽ വരികൾ എഴുതി, എ ആർ റഹ്മാൻ സംഗീതം നൽകിയ റൗണക്കിലെ ലാഡ്‌ലി പുറത്തിറങ്ങി. ഇന്ത്യയുടെ വാനമ്പാടി ലതമങ്കേഷ്‌കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സ്ത്രീ ശാക്തികരണത്തിനായി പുറത്തിറക്കിയിരിക്കുന്ന ആൽബമാണ് റൗണക്ക്. ഏഴ് പാട്ടുകളുള്ള ആൽബത്തിലെ മുഴുവൻ പാട്ടിന്റേയും വരികളെഴുതിയിരിക്കുന്നത് കപിൽ സിപിലാണ്.

പ്രശസ്ത സംവിധായകൻ ബിജോയ് നമ്പ്യാരാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ റൗണക്കിലെ ആ ഭീ ജ എന്ന പാട്ടിനുവേണ്ടി 4കെ സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നത് വാർത്തകൾ സൃഷ്ടിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായി 4000 പിക്‌സെൽ റെസലൂഷനുള്ള 4 കെ സാങ്കേതികവിദ്യ ഉപയോഗിച്ച് പുറത്തിറക്കിയ പാട്ടായിരുന്നു ആ ഭീ ജാ. ലത മങ്കേഷ്‌കറെ കൂടാതെ കെ എസ് ചിത്ര, ജോനിത ഗാന്ധി, ശ്രേയ ഘോഷാൽ, ശ്വേത പണ്ഡിറ്റ്, ജ്യോതി, മോഹിത് ചൗഹാൻ, എ ആർ റഹ്മാൻ തുടങ്ങിയവരും ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.