കാനിയേ വെസ്റ്റ് സംഗീതം ഉപേക്ഷിക്കുന്നു

ലോകത്തിൽ എറ്റവും അധികം ആൽബങ്ങളും സിംഗിളുകളും വിറ്റിട്ടുള്ള പോപ്പ് താരങ്ങളിൽ ഒരാളാണ് കാനിയേവെസ്റ്റ്. ഫോബ്സ് മാസികയുടെ ലോകത്തെ സ്വാധീനിച്ച 100 ആളുകളിൽ ഒരാൾ, എക്കാലത്തെയും മികച്ച 500 ആൽബങ്ങളിൽ മൂന്ന് ആൽബങ്ങളുള്ള ആൾ എന്നീ നിലകളിലെല്ലാം പ്രശസ്തനായ കാനിയേ വെസ്റ്റ് സംഗീതം ഉപേക്ഷിക്കുകയാണ്.
 | 

കാനിയേ വെസ്റ്റ് സംഗീതം ഉപേക്ഷിക്കുന്നു
ലോകത്തിൽ എറ്റവും അധികം ആൽബങ്ങളും സിംഗിളുകളും വിറ്റിട്ടുള്ള പോപ്പ് താരങ്ങളിൽ ഒരാളാണ് കാനിയേവെസ്റ്റ്. ഫോബ്‌സ് മാസികയുടെ ലോകത്തെ സ്വാധീനിച്ച 100 ആളുകളിൽ ഒരാൾ, എക്കാലത്തെയും മികച്ച 500 ആൽബങ്ങളിൽ മൂന്ന് ആൽബങ്ങളുള്ള ആൾ എന്നീ നിലകളിലെല്ലാം പ്രശസ്തനായ കാനിയേ വെസ്റ്റ് സംഗീതം ഉപേക്ഷിക്കുകയാണ്.

ഫാഷൻ ലോകത്തിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ വേണ്ടി താൽക്കാലികമായി സംഗീതത്തോട് വിട പറയുകയാണ് കാൻയെ വെസ്റ്റ്. ബീറ്റിൽസ് താരം പോൾ മെക്കാർട്ടിനിയുമായി ചേർന്ന് പുറത്തിറക്കുന്ന ഗാനത്തോടെയാണ് വെസ്റ്റ് സംഗീതത്തിൽ നിന്ന് താൽകാലിക വിരാമമിടുന്നത്. 2005 മുതൽ ഫാഷൻ ലോകത്ത് സജീവമായ വെസ്റ്റ് നിരവധി ഷോകളും നടത്തിയിട്ടുണ്ട്. അഡിഡാസ്, നൈക്ക് എന്നീ പ്രമുഖ ബ്രാന്റുകളുമായി സഹകരിച്ചിട്ടുള്ള താരം ഫാഷൻ ലോകത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് സംഗീതത്തെ മാറ്റി നിർത്തുന്നത്.

അമേരിക്കൻ റാപ്പറും, പാട്ടെഴുത്തുകാരനും, നിർമ്മാതാവുമായ വെസ്റ്റ് 2004-ൽ പുറത്തിറങ്ങിയ കോളേജ് ഡ്രോപ്പ്ഔട്ട് എന്ന ആൽബത്തിലൂടെയാണ് പ്രശസ്തനാവുന്നത്. ലേറ്റ് റജിസ്‌ട്രേഷൻ, ഗ്രാജുവേഷൻ, മൈ ബ്യുട്ടിഫുൾ ഡാർക്ക് ട്വിസ്റ്റഡ് ഫാന്റസി, വാച്ച് ദ ത്രോൺ, യീസസ് തുടങ്ങിയ ഹിറ്റ് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരം രണ്ട് വട്ടവും, ബിൽബോർഡ് സംഗീത പുരസ്‌കാരം നാല് വട്ടവും, ഗ്രാമി പുരസ്‌കാരം 21 വട്ടവും ലഭിച്ചിട്ടുള്ള ഗായകനാണ് കാനിയേ വെസ്റ്റ്.