ലത മങ്കേഷ്‌കറിന് ഇന്ന് 85-ാം ജന്മദിനം

മധുരമനോഹര ശബ്ദത്തിലൂടെ ഇന്ത്യക്കാരുടെ പ്രിയഗായകയായി മാറിയ ലത മങ്കേഷ്കറിന് ഇന്ന് 85-ാം ജൻമദിനം. ഇന്ത്യൻ സിനിമയുടെ ബാല്യ കൗമാര യൗവ്വനങ്ങളിലൂടെ കടന്ന് പോയ ആ ശബ്ദമാധുര്യം ഇന്നും പകിട്ട് മങ്ങാതെ തിളങ്ങുകയാണ്.
 | 
ലത മങ്കേഷ്‌കറിന് ഇന്ന് 85-ാം ജന്മദിനം

മധുരമനോഹര ശബ്ദത്തിലൂടെ ഇന്ത്യക്കാരുടെ പ്രിയഗായകയായി മാറിയ ലത മങ്കേഷ്‌കറിന് ഇന്ന് 85-ാം ജൻമദിനം. ഇന്ത്യൻ സിനിമയുടെ ബാല്യ കൗമാര യൗവ്വനങ്ങളിലൂടെ കടന്ന് പോയ ആ ശബ്ദമാധുര്യം ഇന്നും പകിട്ട് മങ്ങാതെ തിളങ്ങുകയാണ്.

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിൽ ജനിച്ച ലതയ്ക്ക് സംഗീതത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയത് അച്ഛൻ ദീനനാഥ് തന്നെയായിരുന്നു. 1942-ൽ പുറത്തിറങ്ങിയ കിടി ഹസാൽ എന്ന ചിത്രത്തിലെ ഒരു ഗാനത്തിലൂടെയായിരുന്ന പിന്നണി ഗാനരംഗത്തേയ്ക്കുള്ള അരങ്ങേറ്റം കുറിച്ചെങ്കിലും ആദ്യ പാട്ട് പുറത്തിറങ്ങിയില്ല. അച്ഛന്റെ മരണത്തെ തുടർന്ന് കുടുംബം പോറ്റാനായി സിനിമയിൽ അഭിനയിച്ചുതുടങ്ങി ലതാമങ്കേഷ്‌കർ. 1942 മുതൽ 48 വരെ എട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ലതാജി.

1942-ൽ പുറത്തിറങ്ങിയ പാഹിലി മംഗള ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും ഒരു ഗാനം ആലപിക്കുകയും ചെയ്തു. ചിത്രത്തിലെ നടലി ചൈത്രാചി എന്ന ഗാനമായിരുന്ന ലതാജിയുടെ ആദ്യ ഗാനം. 1943-ൽ പുറത്തിറങ്ങിയ ഗജാ ബാഹു എന്ന മറത്തി ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയ ബദൽ ദേ തൂ എന്ന ഗാനമായിരുന്ന ലതയുടെ ആദ്യ ഹിന്ദി ഗാനം. ഗുലാം ഹൈദർ സംഗീതസംവിധാനം നിർവഹിച്ച മജ്ബൂർ എചിത്രത്തിലെ ദിൽ മെരെ തോഡ എന്ന ഗാനം ലതയെ പ്രശസ്തയാക്കി. 1949-ൽ ഖേംചന്ദ് പ്രകാശ് സംഗീതം നൽകിയ ആയേഗാ ആനേവാലാ (മഹൽ) ലത പാടിയതോടെ അത് ഇന്ത്യയൊട്ടാകെ ചലനം സൃഷ്ടിച്ചു. ഹിന്ദി ചലച്ചിത്രസംഗീതത്തിലെ ഒരു നാഴികക്കല്ലായി ഈ ഗാനം കരുതപ്പെടുന്നു. അക്കൊല്ലം അന്ദാസ് (നൗഷാദ്), ബഡി ബഹൻ (ഹുസ്‌നലാൽഭഗത്‌റാം), ബർസാത്ത് (ശങ്കർജയ്കിഷൻ), ബസാർ (ശ്യാം സുന്ദർ), ദുലാരി (നൗഷാദ്) ഏക് ഥി ലഡ്കി (വിനോദ്), ലാഹോർ (ശ്യാംസുന്ദർ  വിനോദ്) തുടങ്ങി നിരവധി ചിത്രങ്ങളിൽ ലത പാടുകയുണ്ടായി.

അമ്പതുകളിൽ അനിൽ ബിശ്വാസ്, നൗഷാദ്, ശങ്കർജയ്കിഷൻ, സി.രാമചന്ദ്ര, സജ്ജാദ് ഹുസൈൻ, ഹേമന്ത് കുമാർ, എസ്.ഡി. ബർമൻ, സലീൽചൗധരി, വസന്ത് ദേശായി, ഹൻസ്‌രാജ് ബെഹ്ല്, ശ്യാംസുന്ദർ, മദൻ മോഹൻ, റോഷൻ, ഖയ്യാം, ബോംബെ രവി തുടങ്ങി മെലഡിയുടെ വസന്തകാല സംഗീതശില്പികളുടെയെല്ലാം പ്രിയഗായികയായി ലതാ മങ്കേഷ്‌കർ. തുടർന്ന് സലീൻ ചൗദരി, ആർഡി ബർമ്മൻ എന്നിങ്ങനെ ബോളിവുഡിലെ പ്രശസ്ത സംഗീതസംവിധായകരുടെയെല്ലാം സ്ഥിരം ഗായികയായിമാറി ലത മങ്കേഷ്‌കർ. ലതാജി എറ്റവും അധികം കൂടുതൽ ഗാനങ്ങൾ പാടിയിട്ടുള്ള് ലക്ഷ്മീകാന്ത് പ്യാരേലാൽ കൂട്ടികെട്ടിന് വേണ്ടിയാണ്(696). ലതാ മങ്കേഷ്‌കറിനോടൊപ്പം ഏറ്റവുമധികം യുഗ്മഗാനങ്ങൾ പാടിയ ഗായകൻ മുഹമ്മദ് റാഫിയാണ്. ഏറ്റവും കൂടുതൽ ഒന്നിച്ചുപാടിയ ഗായിക അനുജത്തി ആശാ ഭോസ്‌ലെ തന്നെയാണ്.

1964 ജൂൺ 27-ന് ഇന്ത്യ ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കവി പ്രദീപ് എഴുതി സി രാമചന്ദ്ര ഈണം നൽകിയ ഹേ മേരെ വതൻ കി ലോഗോ എന്ന ദേശഭക്തിഗാനം ലതപാടുന്നത് കേട്ട് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ് റുവിന്റെ കണ്ണുകൾ നിറഞ്ഞു.
1980-കൾ മുതൽ സിനിമാ ഗാനങ്ങൾ പാടുന്നതു കുറച്ചെങ്കിലും പാടിയ പാട്ടുകളെല്ലാം തന്നെ ഓർമ്മയിൽ തങ്ങി നിൽക്കുന്നവയായിരുന്നു. ഏകദേശം 20 ഇന്ത്യൻ ഭാഷകളിലായി 40,000ൽ അധികം ഗാനങ്ങൾ ലതാജി പാടിയിട്ടുണ്ട്. 1969-ൽ പത്മഭൂഷണും 1989-ൽ ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരവും, 1999 ൽ പത്മവിഭൂഷണും, 2001-ൽ ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ ഭാരതരത്‌നം തുടങ്ങിയ നിരവധി പുരകാരങ്ങൾ നൽകി രാജ്യം ലതാജിയെ ആദരിച്ചു. കൂടാതെ മികച്ച ഗായികയ്ക്കുള്ള ദേശീയ, സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരങ്ങളും നിരവധി തവണ ലതാമങ്കേഷ്‌കറിനെ തേടി എത്തിയിട്ടുണ്ട്.