ലോർഡിനെ ഹോട്ട് താരമായി ബിൽ ബോർഡ് തെരഞ്ഞെടുത്തു

ബിൽ ബോർഡ് മാസിക 21 വയസിൽ താഴെയുള്ള ഹോട്ടായ 21 താരങ്ങളെ തെരഞ്ഞെടുത്തപ്പോൾ ലോർഡ് അതിൽ ഏറ്റവും ഹോട്ടായ താരം. മാസിക പുറത്ത് വിട്ട വിവരങ്ങൾ പ്രകാരം ന്യൂസിലാൻഡ് ഗായികയും 2014-ലെ രണ്ട് ഗ്രാമി പുരസ്കരത്തിന് ഉടമയുമായ 17 വയസുകാരി ലോർഡാണ് ഏറ്റവും ഹോട്ട് ടീനേജർ.
 | 

ലോർഡിനെ ഹോട്ട് താരമായി ബിൽ ബോർഡ് തെരഞ്ഞെടുത്തു
ബിൽ ബോർഡ് മാസിക 21 വയസിൽ താഴെയുള്ള ഹോട്ടായ 21 താരങ്ങളെ തെരഞ്ഞെടുത്തപ്പോൾ ലോർഡ് അതിൽ ഏറ്റവും ഹോട്ടായ താരം. മാസിക പുറത്ത് വിട്ട വിവരങ്ങൾ പ്രകാരം ന്യൂസിലാൻഡ് ഗായികയും  2014-ലെ രണ്ട് ഗ്രാമി പുരസ്‌കരത്തിന് ഉടമയുമായ 17 വയസുകാരി ലോർഡാണ് ഏറ്റവും ഹോട്ട് ടീനേജർ.

ഓസ്‌ട്രേലിയൻ ബാൻഡായ 5 സെക്കന്റ്‌സ് ഇൻ സമ്മർ രണ്ടാം സ്ഥാനത്തും കനേഡിയൻ പോപ്പ് താരം ജസ്റ്റിൻ ബീബർ മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്. മാർട്ടിൻ ഗാരിക്‌സ്, ഫിഫ്ത് ഹാർമണി, ഓസ്റ്റിൻ മാഹോൺ, ഏൾ സ്വെറ്റ്ഷർട്ട്, ഷ്വോൺ മെൻഡിസ്, ബെക്കി ജി, ചീഫ് കീഫ്, ലൂയിസ് കൊറോണൽ, മെഗൻ ട്രൈനർ, കോഡി സിംസൺ, മഡിയോൺ, ബോബി, സ്‌കോട്ടീ മെക്ക്രീറി, ട്രോയ് ഷിവൻ, റേ, അക്‌ഡോങ് മ്യൂസിഷ്യൻ, ദ വാംപ്‌സ്, അൺലോക്കിങ് ദ ട്രൂത്ത് തുടങ്ങിയവരാണ് ഹോട്ട് 21 അണ്ടർ 21 ൽ ഇടം പിടിച്ച മറ്റ് താരങ്ങൾ.