എം.എ ബേബിയുടെ മകന് വിവാഹം

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ മകൻ അശോക് നെൽസൺ (അപ്പു) വിവാഹിതനാകുന്നു. ചങ്ങനാശേരി സ്വദേശി ആന്റണിയുടെ മകൾ സനിധയാണ് വധു. സെപ്റ്റംബർ 22ന് തിരുവനന്തപുരത്തെ എകെജി ഹാളിലാണ് വിവാഹം.
 | 

എം.എ ബേബിയുടെ മകന് വിവാഹം

കൊച്ചി: സി.പി.ഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ മകൻ അശോക് നെൽസൺ (അപ്പു) വിവാഹിതനാകുന്നു. ചങ്ങനാശേരി സ്വദേശി ആന്റണിയുടെ മകൾ സനിധയാണ് വധു. സെപ്റ്റംബർ 22ന് തിരുവനന്തപുരത്തെ എ.കെ.ജി ഹാളിലാണ് വിവാഹം.

പ്രമുഖ ബാന്റായ തൈക്കൂടം ബ്രിഡ്ജിലെ ഗിറ്റാറിസ്റ്റായ നെൽസൺ സുഹൃത്ത് വഴിയാണ് സനിധയെ പരിചയപ്പെട്ടത്. തുടർന്ന് വീട്ടുകാരുടെ ആശീർവാദത്തോടെ വിവാഹം തീരുമാനിക്കുകയായിരുന്നു.