കറാച്ചിയിൽ പെൺകുട്ടികൾക്കായി മഡോണയുടെ സ്‌കൂൾ

ക്യൂൻ ഓഫ് പോപ്പ് എന്ന് അപരനാമത്തിൽ അറിയപ്പെടുന്ന താരമാണ് മഡോണ. തന്റെ സന്നദ്ധ പ്രവർത്തനം കൊണ്ട് ഏറെ പ്രശസ്തിയും അതിലേറെ വിവാദങ്ങളും ക്ഷണിച്ചു വരുത്തിയിട്ടുള്ള ഗായിക പാകിസ്ഥാനിലെ പാവപ്പെട്ട പെൺകുട്ടികൾക്കായി വിദ്യാലയം നിർമ്മിച്ചു നൽകി. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
 | 

പാകിസ്ഥാനിലെ പാവപ്പെട്ട പെൺകുട്ടികൾളുടെ വിദ്യാഭ്യാസത്തിനായി തുടങ്ങിയ ഡ്രീം സ്‌കൂൾ ട്രസ്റ്റിനാണ് മഡോണയുടെ നേതൃതത്തിൽ വിദ്യാലയം നിർമ്മിച്ചു നൽകിയത്. കഴിഞ്ഞ വർഷം ലണ്ടനിൽ വച്ച് പാകിസ്ഥാനിലെ പെൺകുട്ടികൾക്കായി ഒരു സ്‌കൂൾ പണിയാണ് പദ്ധതിയുണ്ടെന്നും അതിനായി സഹായങ്ങൾ ചെയ്യണം എന്നും മഡോണ ആരാധകരോട് അഭ്യർഥിച്ചിരുന്നു. സ്‌കൂളിന്റെ ഒരു ആദ്യ നില നിർമ്മിക്കാനുള്ള സഹായം തരൂ ബാക്കി ഞാൻ നിർമ്മിച്ചുകൊള്ളാമെന്നായിരുന്നു അന്ന് മഡോണ പറഞ്ഞത്.

ഡ്രീം മോഡൽ സ്‌കൂൾ എന്ന് പേരിട്ടിരിക്കുന്ന സ്‌കൂളിൽ 1200 കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യമുണ്ടെന്നും മഡോണ പറയുന്നു. മഡോണയുടെ സന്നദ്ധ സംഘടനയായ റേ ഓഫ് ലൈറ്റ് ഫൗണ്ടേഷനും പാകസ്ഥാനിലെ ഡ്രീം സ്‌കൂൾ ട്രസ്റ്റും ചേർന്നാണ് എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള സ്‌കൂൾ സ്ഥാപിച്ചിരിക്കുന്നത്. 2004-ൽ തുടങ്ങിയ ഡ്രീം സ്‌കൂൾ ട്രസ്റ്റ് പാകിസ്ഥാനിലെ പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുകയെന്ന ഉദ്ദേശത്തോടെ സ്ഥാപിച്ചതാണ്. നാല് ഷിഫ്റ്റുകളിലായി 1200 കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന സ്‌കൂളിന്, ഏഴ് ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്.