സംഗീതജ്ഞന്‍ കണ്ണന്‍ അന്തരിച്ചു

ടെലിവിഷനിലെ സംഗീത പരിപാടികളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കണ്ണൻ (44) മരിച്ചു. രാവിലെ ആലപ്പുഴയിലെ സ്റ്റുഡിയോയിൽ മരിച്ച നിലയിലാണ് കണ്ണനെ കണ്ടെത്തിയത്. സംഗീത സംവിധായകനായിരുന്ന കലവൂർ ബാലന്റെ മകനാണ്.
 | 
സംഗീതജ്ഞന്‍ കണ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: ടെലിവിഷനിലെ സംഗീത പരിപാടികളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കണ്ണൻ (44) മരിച്ചു. രാവിലെ ആലപ്പുഴയിലെ സ്റ്റുഡിയോയിൽ മരിച്ച നിലയിലാണ് കണ്ണനെ കണ്ടെത്തിയത്. സംഗീത സംവിധായകനായിരുന്ന കലവൂർ ബാലന്റെ മകനാണ്. കൈരളി ടിവിയിലെ ഗന്ധർവ സംഗീതം എന്ന പരിപാടിയിലെ കീ ബോർഡ് ആർട്ടിസ്റ്റ് ആയിരുന്നു കണ്ണൻ.

ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ സാധാരണക്കാർക്ക് സുപരിചിതനായിരുന്നു കണ്ണൻ. ഇരുപതു വർഷത്തോളം പ്രശസ്ത സംഗീത സംവിധായകരായ രവീന്ദ്രൻ, മോഹൻ സിതാര, എം. ജയചന്ദ്രൻ, എം.ജി. രാധാകൃഷ്ണൻ, എം.കെ. അർജുൻ, ജോൺസൺ തുടങ്ങിയവരോടൊപ്പം കീബോർഡ് കലാകാരനായി പ്രവർത്തിച്ചു.

സംഭവത്തിൽ മാരാരിക്കുളം പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌കരിക്കും.