റെക്കോർഡ് തകർത്ത് നിക്കി മിനാജ് :24 മണിക്കൂറിൽ രണ്ട് കോടിയാളുകൾ കണ്ട മ്യൂസിക് ആൽബം

പോപ്പ് ഗായിക മിലെ സൈറസിന്റെ റെക്കോർഡ് തകർത്ത് നിക്കി മിനാജ്. നിക്കിയുടെ മ്യൂസിക്ക് ആൽബമായ അനക്കോണ്ടയാണ് ഇതിനോടകം ഓൺലൈനിൽ ഹിറ്റായത്. 24 മണിക്കൂറിനുള്ളിൽ രണ്ട് കോടി ആളുകളാണ് ആൽബം കണ്ടത്. മിലെ സൈറസിന്റെ റെക്കിങ്ങ് ബോളായിരുന്നു ഇതിനു മുൻപ് ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈനിൽ കണ്ട മ്യൂസിക്ക് ആൽബം. 24 മണിക്കൂറിനുള്ളിൽ ഒരു കോടി ഇരുപതുലക്ഷം പേരാണ് റെക്കിങ്ങ് ബോൾ കണ്ടത്. ഈ റെക്കോർഡ് തകർത്താണ് അനക്കോണ്ട ഒന്നാം സ്ഥാനത്തെത്തിയതെന്ന് മ്യൂസിക്ക് വീഡിയോ വെബ്സൈറ്റായ വെവോ റിപ്പോർട്ട് ചെയുന്നു.
 | 

ലോസ് ഏഞ്ചൽസ്: പോപ്പ് ഗായിക മിലെ സൈറസിന്റെ റെക്കോർഡ് തകർത്ത് നിക്കി മിനാജ്. നിക്കിയുടെ മ്യൂസിക്ക് ആൽബമായ അനക്കോണ്ടയാണ് ഇതിനോടകം ഓൺലൈനിൽ ഹിറ്റായത്. 24 മണിക്കൂറിനുള്ളിൽ രണ്ട് കോടി ആളുകളാണ് ആൽബം കണ്ടത്. മിലെ സൈറസിന്റെ റെക്കിങ്ങ് ബോളായിരുന്നു ഇതിനു മുൻപ് ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈനിൽ കണ്ട മ്യൂസിക്ക് ആൽബം. 24 മണിക്കൂറിനുള്ളിൽ ഒരു കോടി ഇരുപതുലക്ഷം പേരാണ് റെക്കിങ്ങ് ബോൾ കണ്ടത്. ഈ റെക്കോർഡ് തകർത്താണ് അനക്കോണ്ട ഒന്നാം സ്ഥാനത്തെത്തിയതെന്ന് മ്യൂസിക്ക് വീഡിയോ വെബ്‌സൈറ്റായ വെവോ റിപ്പോർട്ട് ചെയുന്നു.

ദൃശ്യഭംഗികൊണ്ടും അർദ്ധ നഗ്നരായ മോഡലുകളുടെ സാന്നിദ്ധ്യം കൊണ്ടും അനുനിമിഷം യുട്യൂബ് ഹിറ്റ് വർദ്ധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തന്റെ ആൽബം ലോക റെക്കോഡ് തകർത്ത് മുന്നേറുന്നതിൽ അദ്ഭുതം പ്രകടിപ്പിച്ച് മിക്കി മിനാജ് ഇന്നലെ ട്വീറ്റ് ചെയ്യുകയും ചെയ്തു.